കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത് കുഞ്ചാക്കോ ബോബനും അദ്ദേഹത്തിന്റെ നൃത്തവുമാണ്. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ വീഡിയോ സോങ് റിലീസ് ചെയ്തത് മുതൽ ആ ഗാനവും അതിലെ ചാക്കോച്ചന്റെ നൃത്തവും പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. 1985ല്‍ ഭരതന്‍ സംവിധാനം ചെയ്ത കാതോട് കാതോരം എന്ന ചിത്രത്തിലെ ദേവദൂതർ പാടി എന്ന ഗാനത്തിന്റെ റീമിക്സ് ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. കാതോട് കാതോരത്തിൽ ആ ഗാനം പാടിയഭിനയിച്ച മമ്മൂട്ടി തന്നെയാണ് ഈ പുതിയ വേർഷനും റിലീസ് ചെയ്തത്. ഇപ്പോഴിതാ ആ ഗാനം താൻ മമ്മുക്കക്ക് അയച്ചു കൊടുത്തപ്പോൾ അദ്ദേഹത്തിന്റെ മറുപടി എന്തായിരുന്നു എന്ന് വെളിപ്പെടുത്തുകയാണ് കുഞ്ചാക്കോ ബോബൻ. മനോരമക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം അത് പറയുന്നത്. ഗാനം ആദ്യം തന്നെ മമ്മൂട്ടിയെ കാണിച്ച് സമ്മതം വാങ്ങിച്ചിരുന്നവെന്നാണ് കുഞ്ചാക്കോ ബോബൻ പറഞ്ഞത്.
ഈ ഗാനം കണ്ട അദ്ദേഹം വാട്‌സാപ്പിലൂടെ തമ്പ്‌സ് അപ്പ് അയക്കുകയും, നന്നായി ഇരിക്കുന്നു, ലവ് യൂ എന്ന് മെസേജ് ചെയ്യുകയും ചെയ്തെന്നു ചാക്കോച്ചൻ വെളിപ്പെടുത്തി. ഒരു എവര്‍ഗ്രീന്‍ ഗാനം വീണ്ടും പുതിയതായി ചെയ്ത്, വേറൊരു തരത്തില്‍ അവതരിപ്പിക്കുമ്പോള്‍ അത് മോശമാകരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു എന്ന് പറഞ്ഞ ചാക്കോച്ചൻ,അത് നന്നായിരുന്നില്ലെങ്കിൽ താനിപ്പോൾ എയറിലായിരുന്നേനെ എന്നും സരസമായി പറയുന്നു. ഔസേപ്പച്ചൻ സംഗീതം നൽകിയ ഈ ഗാനം പണ്ടാലപിച്ചത് ഗാനഗന്ധർവൻ കെ ജെ യേശുദാസ് ആണെങ്കിൽ, ഈ പുതിയ റീമിക്‌സ് ആലപിച്ചത് പ്രശസ്ത ഗായകനായ ബിജു നാരായണനാണ്. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിൽ കൊഴുമ്മൽ രാജീവൻ എന്ന കഥാപാത്രമായാണ് കുഞ്ചാക്കോ ബോബൻ അഭിനയിച്ചിരിക്കുന്നത്. ഈ ചിത്രം ഓഗസ്റ്റ് പതിനൊന്നിന് റിലീസ് ചെയ്യും.
ഫോട്ടോ കടപ്പാട്: Ajmal Photography
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ ഒരുക്കിയ രേഖാചിത്രം എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. അനശ്വര…
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
This website uses cookies.