[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

എല്ലാവരും കാണേണ്ട ചിത്രം; മലയൻ കുഞ്ഞിന് കയ്യടിച്ച് പ്രേക്ഷകർ

മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസിൽ നായകനായെത്തിയ മലയൻ കുഞ്ഞെന്ന ചിത്രം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. കേരളത്തിലെ സ്‌ക്രീനുകളിൽ നിറഞ്ഞോടുന്ന, നവാഗതനായ സജിമോൻ സംവിധാനം ചെയ്ത ഈ ചിത്രം ഫഹദ് ഫാസിലിന്റെ കരിയറിലെ തന്നെ ഏറ്റവും മുതൽ മുടക്കുള്ള മലയാള ചിത്രമാണ്. പ്രകൃതി ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ ഒരു സർവൈവൽ ത്രില്ലറായി ഒരുക്കിയ ഈ ചിത്രം രചിച്ചത് മഹേഷ് നാരായണനും നിർമ്മിച്ചിരിക്കുന്നത് ഫാസിലുമാണ്. ഫഹദ് ഫാസിൽ കൂടാതെ, രജിഷ വിജയൻ, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ജയ കുറുപ്പ്, ദീപക് പറമ്പോല്‍, അര്‍ജുന്‍ അശോകന്‍, ജോണി ആന്റണി, ഇര്‍ഷാദ് എന്നിവർ വേഷമിട്ട ഈ ചിത്രം കണ്ട പ്രേക്ഷകർ പറയുന്നത്, ഇത് എല്ലാവരും കാണേണ്ട ചിത്രമാണെന്നാണ്. ഒരു പുതിയ അനുഭവമാണ് ഈ ചിത്രം സമ്മാനിക്കുന്നതെന്നും പ്രേക്ഷകർ പറയുന്നുണ്ട്. അതുപോലെ തന്നെ അവർ എടുത്തു പറയുന്നത് ഇതിലെ ഫഹദിന്റെ പ്രകടനത്തെ കുറിച്ചാണ്.

https://www.facebook.com/FahadhFaasil/videos/335968112081074/

ഗംഭീര പ്രകടനമാണ് ഇതിൽ ഫഹദ് ഫാസിൽ കാഴ്ചവെച്ചിരിക്കുന്നതെന്നാണ് അവർ അഭിപ്രായപ്പെടുന്നത്. അനികുട്ടൻ എന്ന ഇലക്ട്രോണിക് ടെക്‌നീഷ്യനായി ഫഹദ് കാഴ്ച വെച്ച പ്രകടനത്തിന് വലിയ കയ്യടി നൽകുകയാണ് പ്രേക്ഷകർ. ഉരുൾപൊട്ടലിൽ ഭൂമിക്കടിയിൽ പെട്ട് പോകുന്ന അനികുട്ടന്റെ അവസ്ഥ ഫഹദ് അഭിനയിച്ചു ഫലിപ്പിച്ചത് മനോഹരമായാണ്. സാങ്കേതികമായി ഏറെ മുന്നിട്ടു നിൽക്കുന്ന ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ് എ ആർ റഹ്മാന്റെ സംഗീതമാണ്. അദ്ദേഹമൊരുക്കിയ സംഗീതവും മഹേഷ് നാരായണനൊരുക്കിയ ദൃശ്യങ്ങളും അർജു ബെന്നിന്റെ എഡിറ്റിംഗും കൂടി ചേർന്നപ്പോൾ മലയൻ കുഞ്ഞ് പ്രേക്ഷകരുടെ മനസ്സിൽ ഏറെ നാൾ തങ്ങി നിൽക്കുന്ന ഒരു സിനിമാനുഭവമായി മാറി.

webdesk

Recent Posts

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 day ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

This website uses cookies.