[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

നിയമമാണ്, നീതിയല്ല; കൊട്ട മധുവിനെ അവതരിപ്പിക്കുന്ന ആക്ഷൻ വീഡിയോയുമായി കാപ്പ ടീം

കൊട്ട മധു എന്ന മാസ്സ് കഥാപാത്രമായി പൃഥ്വിരാജ് സുകുമാരനെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കാപ്പ. സൂപ്പർ ഹിറ്റായ കടുവക്കു ശേഷം ഷാജി കൈലാസ് – പൃഥ്വിരാജ് ടീം ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തിന്റെ കഥ പറയുന്ന, ജി ആർ ഇന്ദുഗോപൻ രചിച്ച ശംഖുമുഖി എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രമൊരുക്കുന്നത്. ജി ആർ ഇന്ദുഗോപൻ തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. ഇതിലെ പൃഥ്വിരാജ് സുകുമാരന്റെ കുറച്ചു മാസ്സ് സ്റ്റില്ലുകൾ നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ ഇതിന്റെ പുത്തൻ പോസ്റ്ററും, അതുപോലെ ഒരു ആക്ഷൻ മേക്കിങ് വീഡിയോയുമാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നത്. കിടിലൻ ലുക്കിൽ മാസ്സ് സംഘട്ടനത്തിന്റെ ഭാഗമാകുന്ന പൃഥ്വിരാജ് സുകുമാരനെയാണ്‌ ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്.

പൃഥ്വിരാജ് സുകുമാരനൊപ്പം ആസിഫ് അലി, അന്ന ബെൻ, അപർണ്ണ ബാലമുരളി എന്നിവരും ഇതിലെ പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നു. നേരത്തെ മഞ്ജു വാര്യർ അഭിനയിക്കാനിരുന്ന വേഷമാണ് ഇപ്പോൾ അപർണ്ണ ബാലമുരളി ചെയ്യാൻ പോകുന്നത്. തന്റെ തമിഴ് ചിത്രവുമായി ബന്ധപെട്ടു ഡേറ്റ് ക്ലാഷ് വന്നതോടെയാണ് മഞ്ജു വാര്യർ ഇതിൽ നിന്ന് പിന്മാറിയത്. മലയാളത്തിലെ ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന് വേണ്ടി, തിയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു അബ്രഹാമിനൊപ്പം ഡോൾവിൻ കുര്യാക്കോസ്, ദിലീഷ് നായർ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു, ഇന്ദ്രൻസ് എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് ജോമോൻ ടി ജോൺ, എഡിറ്റ് ചെയ്യുന്നത് ഷമീർ മുഹമ്മദ് എന്നിവരാണ്.

webdesk

Recent Posts

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 day ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

This website uses cookies.