ബെസ്റ്റ് ആക്ടർ, ചാർളി തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ച മാർട്ടിൻ പ്രക്കാട്ട് നാലു വർഷത്തിന് ശേഷം നമ്മുക്ക് മുന്നിലെത്തിക്കുന്ന ചിത്രമാണ് നായാട്ട്. കുഞ്ചാക്കോ ബോബൻ നായക വേഷത്തിലെത്തുന്ന ഈ ചിത്രം ഒരു സർവൈവൽ ത്രില്ലർ ആയാണ് ഒരുക്കിയിരിക്കുന്നത്. ഇന്നു മുതൽ കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിൽ റിലീസ് ചെയുന്ന ഈ ചിത്രത്തിന്റെ തീയേറ്റർ ലിസ്റ്റ് ഇവിടെ ചേർക്കുന്നു. കുഞ്ചാക്കോ ബോബനൊപ്പം ജോജു ജോർജ്, നിമിഷ സജയൻ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രത്തിൽ അനിൽ നെടുമങ്ങാട്, ജാഫർ ഇടുക്കി എന്നിവരും അഭിനയിച്ചിട്ടുണ്ട്. ജോജു ജോർജ് നായകനായ എം പദ്മകുമാർ ചിത്രം ജോസഫ് രചിച്ച ഷാഹി കബീർ ആണ് ഈ ചിത്രവും രചിച്ചിരിക്കുന്നത്. മാജിക് ഫ്രെയിംസ് ആണ് കേരളത്തിൽ നായാട്ട് വിതരണം ചെയ്യുന്നത്.
ഗോൾഡ് കോയിൻ മോഷൻ പിക്ചർസ് ന്റെ ബാനറിൽ പ്രശസ്ത സംവിധായകൻ രഞ്ജിത്, പി എം ശശിധരൻ എന്നിവരും മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെ ബാനറിൽ മാർട്ടിൻ പ്രക്കാട്ടും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ജിസ് ജോയ് ചിത്രമായ മോഹൻകുമാർ ഫാന്സിന് ശേഷം, ഈ വർഷം തീയേറ്ററുകളിൽ എത്തുന്ന കുഞ്ചാക്കോ ബോബൻ ചിത്രം കൂടിയാണ്. മഹേഷ് നാരായണൻ എഡിറ്റിങ് നിർവഹിച്ചിരിക്കുന്ന നായാട്ടിനു സംഗീതം ഒരുക്കിയത് വിഷ്ണു വിജയ്‌യും ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിച്ചിരിക്കുന്നത് ഷൈജു ഖാലിദുമാണ്. ഈ ചിത്രത്തിന്റെ ട്രൈലെർ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായിരുന്നു. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ ഈ മാർട്ടിൻ പ്രക്കാട്ട് ചിത്രത്തെ കാത്തിരിക്കുന്നത്.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
This website uses cookies.