[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

സൗത്ത് ഇന്ത്യൻ സിനിമയിലെ ആദ്യ ടെക്നോ- ഹൊറർ- ത്രില്ലർ ചിത്രം ചതുർമുഖം ഇന്നുമുതൽ; തിയേറ്റർ ലിസ്റ്റ് ഇതാ

ഭീതിയും നിഗൂഢതയും നിറച്ചുകൊണ്ട് ‘ചതുർമുഖം’ പ്രേക്ഷകരിലേക്ക് ഇന്നു മുതൽ എത്തുകയാണ്. മഞ്ജു വാര്യർ സണ്ണി വെയ്ൻ  എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം പ്രഖ്യാപന വേള മുതൽ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വലിയ പ്രതീക്ഷയോടെ എത്തുന്ന ചിത്രത്തിന്റെ ടീസറും ട്രെയിലറും സമൂഹമാധ്യമങ്ങളിൽ വലിയ തരംഗം തന്നെയാണ് സൃഷ്ടിച്ചത്. ചിത്രത്തെക്കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതീക്ഷ ഉയരാനും കാത്തിരിപ്പിന്റെ ആക്കം കൂട്ടാനും മികച്ച നിലവാരം പുലർത്തിയ ട്രെയിലറിന് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ചിത്രത്തിന്റെ ആദ്യ ഷോകൾ ആരംഭിക്കുമ്പോൾ വിജയ പ്രതീക്ഷ തന്നെയാണ് അണിയറപ്രവർത്തകർക്ക് ഉള്ളത്. ഒരു ടെക്നോ-ഹൊറർ വിഭാഗത്തിൽപ്പെടുന്ന ചിത്രമായിരിക്കും ചതുർമുഖം എന്ന് അണിയറപ്രവർത്തകർ മുമ്പ് വെളിപ്പെടുത്തിയിട്ടുള്ളത് ആണ്. ഇതാദ്യമായാണ് മലയാളത്തിൽ ഇത്തരത്തിലൊരു വിഭാഗത്തിൽ ഒരു ചിത്രം ഉണ്ടാകുന്നത്. ചതുർമുഖം ഒരു ടെക്നോ-ഹൊറർ ചിത്രം ആയതുകൊണ്ട് മികച്ചൊരു തിയേറ്റർ എക്സ്പീരിയൻസ് തന്നെയായിരിക്കും സിനിമ പ്രേക്ഷകർക്ക് നൽകുക. രഞ്ജിത്ത് കമല ശങ്കറും സലിൽ വീയും ചേർന്നാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജിസ്സ് ടോംസ് മൂവീസിന്റെ ബാനറിൽ മഞ്ജുവാര്യർ പ്രൊഡക്ഷൻസും ചേർന്നാണ് ജിസ്സ്  ടോംസും, ജസ്റ്റിൻ തോമസും ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. 


മഞ്ജു വാര്യർ സണ്ണി വെയ്ൻ എന്നിവരെ കൂടാതെ അലൻസിയർ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കഥയുടെ വഴിത്തിരിവിന് കാരണമാകുന്ന ഒരു പ്രധാന കഥാപാത്രമായി തന്നെയാണ് അലൻസിയർ ചിത്രത്തിൽ എത്തുക. വലിയ വിജയ പ്രതീക്ഷയോടെ തിയേറ്ററുകളിലെത്തുന്ന ചിത്രം ഉറപ്പായും പ്രേക്ഷകരെ മികച്ച ഒരു തിയേറ്റർ  അനുഭവത്തിലേക്ക് കൊണ്ടുപോകുമെന്ന് ചിത്രത്തിലെ അഭിനേതാക്കളും അണിയറപ്രവർത്തകരും ഉറച്ചു പറയുന്നു. വൈറസ് പ്രതിസന്ധിയെ തുടർന്ന് ഉണ്ടായ തീയേറ്റർ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് റിലീസ് ചെയ്യുന്ന ചിത്രം കേരളത്തിലെ എല്ലാ തിയേറ്ററുകളിലും റിലീസ് ചെയ്യുന്നുണ്ട്. സാങ്കേതിക വിദ്യയുടെ എല്ലാ സാധ്യതകളും പരമാവധി ഉപയോഗിച്ചുകൊണ്ട് ഒരുക്കിയിരിക്കുന്ന ചതുർമുഖം വിഷ്വൽ അനുഭവത്തിന് പുതിയൊരു തലം തന്നെ പ്രേക്ഷകർക്ക് കാണിച്ചു കൊടുക്കും എന്ന് തന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത്.

webdesk

Recent Posts

മമ്മൂട്ടിയുടെ ‘കസബ’ വീണ്ടും തീയേറ്ററിലേക്ക്; റീ റിലീസ് ഒരൊറ്റ തിയേറ്ററിൽ മാത്രം

മമ്മൂട്ടി നായകനായെത്തിയ ‘കസബ’ വീണ്ടും തീയേറ്ററുകളിലെത്തുന്നു. ഒക്ടോബർ 30 വെള്ളിയാഴ്ചയാണ് ചിത്രത്തിന്റെ റീ റിലീസ്. നിർമ്മാതാവ് ജോബി ജോർജിന്റെ ഉടമസ്ഥതയിലുള്ള…

2 days ago

ബാച്ചിലർ പാർട്ടിയെ വീഴ്ത്താൻ മമ്മൂട്ടിയുടെ പദയാത്ര?

മമ്മൂട്ടി നായകനാകുന്ന അടൂർ ഗോപാലകൃഷ്ണൻ ചിത്രം ‘പദയാത്ര’ ഡിസംബർ നാലിന് ആഗോള റിലീസിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. അതേസമയം, അമൽ നീരദ്…

2 days ago

സൂര്യ ചിത്രത്തിൽ സിമ്പു ഭാഗമല്ലെന്ന് താരത്തിന്റെ ടീം

ജിത്തു മാധവൻ ഒരുക്കുന്ന സൂര്യ ചിത്രത്തിൽ അതിഥി താരമായി സിമ്പു എത്തുമെന്ന വാർത്തകൾ തള്ളി താരത്തിന്റെ ടീം. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന…

2 days ago

സീനാക്കണ്ട.. സീനിലില്ല

സൂര്യ ചിത്രത്തിൽ സിമ്പു ഭാഗമല്ല എന്ന് സിമ്പുവിൻറെ ടീം പ്രചരിക്കുന്നത് വ്യാജമായ വാർത്തകൾ എന്നും താരത്തിൻ്റെ ടീം ജിത്തു മാധവൻ…

2 days ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

5 days ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

1 week ago

This website uses cookies.