പ്രേക്ഷകർ ഏറെ കാത്തിരുന്ന ദിലീപ് ചിത്രമായ കോടതി സമക്ഷം ബാലൻ വക്കീൽ നാളെ റിലീസ് ചെയ്യുകയാണ്. കേരളത്തിലും കേരളത്തിന് പുറത്തും ഒരേ ദിവസമാണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്. പ്രശസ്ത സംവിധായകൻ ബി ഉണ്ണികൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് മലയാളത്തിലേക്ക് ആദ്യമായി എത്തിയ ബോളിവുഡ് സിനിമ നിർമ്മാണ- വിതരണ കമ്പനിയായ വയാകോം മോഷൻ പിക്ചേഴ്സ് ആണ്. വമ്പൻ പ്രതീക്ഷകൾക്ക് നടുവിൽ ആണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. കേരളത്തിലും പുറത്തും വലിയ റിലീസ് തന്നെയാണ് ഈ ഫാമിലി ത്രില്ലെർ ചിത്രം നേടിയെടുത്തിരിക്കുന്നതു എന്ന് പറയാം. ചിത്രത്തിന്റെ തിയേറ്റർ ലിസ്റ്റ് ഇവിടെ ചേർക്കുന്നു.
ബാലകൃഷ്ണൻ എന്ന് പേരുള്ള വിക്കുള്ള ഒരു വക്കീൽ ആയി ദിലീപ് എത്തുന്ന ഈ ചിത്രം കോമെടിയും ആവേശവും ആക്ഷനും എല്ലാം നിറഞ്ഞ ഒരു കംപ്ലീറ്റ് എന്റർടൈൻമെന്റ് പാക്കേജ് ആണെന്നാണ് ഇതിന്റെ ട്രൈലെർ സൂചിപ്പിക്കുന്നത്. മമത മോഹൻദാസ് നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിലെ ഗാനങ്ങളും ഇതിനോടകം സൂപ്പർ ഹിറ്റായി കഴിഞ്ഞിട്ടുണ്ട്. രാഹുൽ രാജ്, ഗോപി സുന്ദർ എന്നിവർ ചേർന്ന് ഗാനങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദർ ആണ്. അഖിൽ ജോർജ് ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവഹിച്ച ഈ ചിത്രത്തിൽ സിദ്ദിഖ്, സുരാജ് വെഞ്ഞാറമ്മൂട്, രഞ്ജി പണിക്കർ, സൈജു കുറുപ്പ്, അജു വർഗീസ്, പ്രിയ ആനന്ദ്, ഭീമൻ രഘു, ബിന്ദു പണിക്കർ, ഗണേഷ് കുമാർ എന്നിവരും അഭിനയിച്ചിരിക്കുന്നു
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.