[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Video SongsVideos

നിന്റെ അഭിനയമാണ് നല്ലതു; വർഷങ്ങൾക്കു മുൻപ് ദീപക് ദേവ് ഷൈനിനോട് പറഞ്ഞ വീഡിയോ വൈറൽ..!

കുമ്പളങ്ങി നൈറ്റ്സ് കൂടി ഹിറ്റ് ആയതോടെ ഷൈൻ നിഗം എന്ന അഭിനേതാവ് മലയാളി പ്രേക്ഷകരുടെ പ്രീയപെട്ടവൻ ആയി മാറിയിരിക്കുകയാണ് . അന്തരിച്ചു പോയ പ്രശസ്ത അഭിനേതാവ് അബിയുടെ മകനായ ഷൈൻ നിഗം കിസ്മത് എന്ന ചിത്രത്തിലൂടെയാണ് ആദ്യം ശ്രദ്ധ നേടുന്നത്. പിന്നീട് സൗബിൻ ഷാഹിർ ഒരുക്കിയ പറവ എന്ന ചിത്രമാണ് ഷൈനിനു ഒരു ബ്രേക്ക് സമ്മാനിച്ചത്. ഇപ്പോൾ മലയാള സിനിമയുടെ യുവ നിരയിലെ മുൻനിരയിലേക്ക് വളർന്നു കൊണ്ടിരിക്കുകയാണ് ഈ പ്രതിഭ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്ന ഒരു വിഡിയോയും ഷൈനിനെ കുറിച്ചുള്ളതാണ്. ഷൈൻ ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഉള്ള ഒരു വീഡിയോ ആണത്.

അന്ന് അമൃത ടിവി നടത്തിയ ഗായകരെ തിരഞ്ഞെടുക്കുന്നതിനുള്ള ഒരു റിയാലിറ്റി ഷോയിൽ പങ്കെടുത്ത ഷൈനിന്റെ പ്രകടനം കണ്ട ദീപക് ദേവ് പറഞ്ഞ വാക്കുകൾ ആണ് വൈറൽ ആവുന്നത്. നിന്റെ പാട്ടിനേക്കാളും നല്ലതു അഭിനയം ആണെന്നാണ് ദീപക് ദേവ് അന്ന് ഷൈനിനോട് പറഞ്ഞത്. ആ പ്രോഗ്രാമിന്റെ ഓഡിഷന് ആണ് ഷൈൻ വന്നത്. ദീപക് ദേവ്, ജോർജ് പീറ്റർ എന്നിവരായിരുന്നു അന്ന് ജഡ്ജസ് ആയിരുന്നത്. ഏതായാലും അന്ന് ദീപക് ദേവ് പറഞ്ഞത് പോലെ തന്നെ സംഭവിച്ചു കഴിഞ്ഞു.  ഷൈൻ നിഗം എന്ന അഭിനേതാവ് ജൂനിയർ ആർട്ടിസ്റ്റിൽ നിന്ന് നായക പദവി വരെ എത്തി നിൽക്കുകയാണ്. പ്രതിഭയുള്ള നടൻ എന്ന് ഏവരും വാഴ്ത്തുന്ന ഈ യുവ താരം ഇനിയും ഉയരങ്ങൾ കീഴടക്കും എന്നുറപ്പു. ദീപക് ദേവ് ഷൈനോട് മേൽ പറഞ്ഞ വാചകങ്ങൾ പറയുന്ന വീഡിയോ നിങ്ങൾക്ക് ഇവിടെ കാണാം. 

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 weeks ago

This website uses cookies.