തമിഴ് യുവ താരം കാർത്തിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് കൈദി. ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ കൈദി സൗത്ത് ഇന്ത്യ മുഴുവൻ തരംഗമായി മാറിയ ചിത്രമാണ്. അതിനു ശേഷം ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാകുമെന്നു സംവിധായകൻ ലോകേഷും നടൻ കാർത്തിയും വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോഴിതാ ഈ ചിത്രത്തിനെ രണ്ടാം ഭാഗം നിർമ്മിക്കുന്നത് തടഞ്ഞു കൊണ്ടുള്ള കോടതി ഉത്തരവ് പുറത്തു വന്നിരിക്കുകയാണ്. മാത്രമല്ല, ഇതിന്റെ ആദ്യ ഭാഗം മറ്റു ഭാഷകളിലേക്ക് പുനർനിർമ്മിക്കുന്നതിനും കോടതിയുടെ വിലക്ക് ഉണ്ട്. കൊല്ലം ജില്ലാ ആൻഡ് സെഷൻസ് കോടതി ജഡ്ജി ആയ കെ വി ജയകുമാർ ആണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ചിത്രത്തിന്റെ മൂലകഥ എഴുതിയ തനിക്കു ക്രെഡിറ്റോ പ്രതിഫലമോ തന്നില്ലെന്നു ചൂണ്ടി കാണിച്ചു കൊല്ലം മുഖത്തല സ്വദേശിയായ രജനി ഭവനിൽ രാജീവ് ഫെർണാണ്ടസ് ആണ് കോടതിയെ സമീപിച്ചത്. 2004 ഇൽ രാജീവ് തമിഴ്‌നാട്ടിലെ പുഴൽ ജയിലിൽ കഴിഞ്ഞിരുന്നു.
ആ സമയത്തെ അനുഭവങ്ങൾ ഒരു കഥയായി രാജീവ് എഴുതിയിരുന്നു. പിന്നീട് ഹോട്ടൽ മാനേജർ ആയി ജോലി ചെയ്യവേ ഈ ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളായ എസ് ആർ പ്രഭുവിനെ പരിചയപ്പെടുകയും അദ്ദേഹത്തിന് സ്ക്രിപ്റ്റ് കൈമാറുകയും ചെയ്തു. അതുപയോഗിച്ചാണ് കൈദി ചിത്രീകരിച്ചത് എന്നാണ് രാജീവിന്റെ വാദം. ഏതായാലും രണ്ടാം ഭാഗം പ്രഖ്യാപിച്ചതോടെ രാജീവ് കോടതിയിൽ പരാതി നൽകുകയും അതിന്റെ പുറത്തു, രണ്ടാം ഭാഗത്തിന് വേണ്ടി രാജീവ് രചിച്ച ആദ്യ ഭാഗത്തിന്റെ കഥാതന്തു ഉപയോഗിക്കരുത് എന്നും അതുപോലെ ആദ്യ ഭാഗം മറ്റു ഭാഷകളിലേക്ക് റീമേക് ചെയ്യരുത് എന്നും കോടതി ഉത്തരവിട്ടു. അഭിഭാഷകരായ പി എ പ്രജി, എസ് സുനിമോൾ, വി എൽ ബോബിൻ എന്നിവർ മുഖേനയാണ് രാജീവ് ഫെർണാണ്ടസ് കൊടുത്തിയെ സമീപിച്ചതും ഹർജി നൽകിയതും.
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി' ഇന്ന് മുതൽ കേരളത്തിലെ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന്‍ കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന്‍ വീരഗാഥ വീണ്ടും തീയേറ്ററുകളിൽ പ്രേക്ഷകരുടെ മുന്നിലേക്ക്…
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ആസിഫ് അലിക്ക് ആശംസകൾ നേർന്നു കൊണ്ട്, ആസിഫിന്റെ അടുത്ത റിലീസായ താമർ ചിത്രം സർക്കീട്ടിലെ വീഡിയോ…
ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു…
ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി'യുടെ കേരളത്തിലെ ടിക്കറ്റ് ബുക്കിംഗ്…
This website uses cookies.