[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

മിന്നാരം ഹിന്ദിയിലാക്കി പ്രിയദർശൻ; ഹംഗാമ 2 ട്രെയിലർ ഇതാ..!

1994 ഇൽ റിലീസ് ചെയ്ത മോഹൻലാൽ- പ്രിയദർശൻ ചിത്രമാണ് മിന്നാരം. സൂപ്പർ ഹിറ്റായി മാറിയ ഈ ചിത്രത്തിലെ കോമഡി രംഗങ്ങളും ഇതിലെ ഗാനങ്ങളുമെല്ലാം ഇപ്പോഴും പ്രേക്ഷകർക്കിടയിൽ തരംഗമാണ്. ഇപ്പോഴിതാ, ഈ മലയാള ചിത്രത്തിന്റെ ഹിന്ദി റീമേക്കുമായി എത്തുകയാണ് പ്രിയദർശൻ. ഹംഗാമ 2 എന്ന പേരിൽ വരുന്ന ഈ ചിത്രം ജൂലൈ അവസാനം ഡിസ്‌നി ഹോട്ട് സ്റ്റാർ റിലീസ് ആയാണ് എത്തുന്നത്. കഴിഞ്ഞ ദിവസം പുറത്തു വന്ന ഇതിന്റെ ട്രയ്ലർ വലിയ ശ്രദ്ധ നേടിയെടുത്തിരുന്നു. ട്രയ്ലർ കണ്ടപ്പോഴാണ് ഇത് മിന്നാരം റീമേക് ആണെന്ന് ഏവർക്കും മനസ്സിലായത്. വർഷങ്ങൾക്ക് മുൻപ് ബോളിവുഡിൽ തരംഗമായി മാറിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു പ്രിയദർശൻ ഒരുക്കിയ ഹംഗാമ. അക്ഷയ് ഖന്ന, അഫ്താബ്, പരേഷ് രാവൽ എന്നിവർ വേഷമിട്ട ആ ചിത്രം പ്രിയദർശന്റെ തന്നെ മോഹൻലാൽ ചിത്രമായ പൂച്ചക്കൊരു മൂക്കുത്തിയുടെ റീമേക് ആയിരുന്നു.


30 കോടി രൂപയ്ക്കാണ് ഹോട്ട് സ്റ്റാര്‍ ഹംഗാമ 2 എന്ന ചിത്രത്തിന്റെ അവകാശം സ്വന്തമാക്കിയത്. ജൂലൈ 23ന് നു ആണ് ഈ ചിത്രത്തിന്റെ പ്രീമിയർ. മിന്നാരത്തിൽ ജഗതി അവതരിപ്പിച്ച ഉണ്ണുണ്ണിയായി ഹിന്ദിയിൽ പരേഷ് റാവൽ എത്തുന്നു. അതുപോലെ ജഗതിയുടെ ഭാര്യാ കഥാപാത്രത്തെ ഹിന്ദിയിലേക്ക് വരുമ്പോൾ ശിൽപാ ഷെട്ടി ആണ് അവതരിപ്പിക്കുന്നത്. മണിയൻ പിള്ള രാജുവിന്റെ വേഷം രാജ്പാൽ യാദവ് ചെയ്യുമ്പോൾ മോഹൻലാൽ, ശോഭന എന്നിവർ അവതരിപ്പിച്ച ബോബി, നീന എന്നിവരെ അവതരിപ്പിക്കുന്നത് മീസാൻ- പ്രണിത  ജോഡി ആണ്. ആറു വർഷത്തിന് ശേഷം പ്രിയദർശൻ ഒരുക്കിയ ഹിന്ദി ചിത്രമാണ് ഹംഗാമ 2. അതേ സമയം അദ്ദേഹം ഒരുക്കിയ ബ്രഹ്മാണ്ഡ മലയാള ചിത്രം മരക്കാർ, ഓണം റിലീസ് ആയി ആഗസ്റ്റ് 12 നു റിലീസ് ചെയ്യാനുള്ള ശ്രമത്തിലാണ് അണിയറപ്രവർത്തകർ.

webdesk

Recent Posts

നിയമസഭയിൽ ചോദ്യോത്തരവേളയിൽ അനൂപ് മേനോൻ ചിത്രം ‘ചിരം ‘ ത്തെ പരാമർശിച്ച് എംഎൽഎ.

അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…

2 days ago

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

3 days ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

2 weeks ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

2 weeks ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

3 weeks ago

This website uses cookies.