[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പറഞ്ഞ വാക്ക് പാലിച്ച പ്രിയ വാര്യർ ; ബെസ്റ്റ്‌ഫ്രണ്ടിന്റെ പോസ്റ്റ് വൈറൽ ആവുന്നു

സൂപ്പർ ഹിറ്റ് സംവിധായകൻ ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുകയും, അതിലെ ഒരു ഗാന രംഗത്തിലൂടെ ലോകം മുഴുവൻ ശ്രദ്ധ നേടുകയും ചെയ്ത നടിയാണ് പ്രിയ പ്രകാശ് വാര്യർ. അതിനു ശേഷം ഹിന്ദി ഉൾപ്പെടെയുള്ള അന്യ ഭാഷ ചിത്രങ്ങളിൽ അഭിനയിച്ച പ്രിയ ഇപ്പോൾ തെലുങ്ക് സിനിമകളിലാണ് കൂടുതൽ അഭിനയിക്കുന്നത്. ഗ്ലാമർ വേഷങ്ങളും ചെയ്യാൻ മടി കാണിക്കാത്ത ഈ നടിയുടെ ഗ്ലാമർ ചിത്രങ്ങൾ നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. ഇപ്പോഴിതാ പ്രിയ പ്രകാശ് വാര്യരുടെ സുഹൃത്ത് എടുത്ത പ്രിയയുടെ ചില ഗ്ലാമർ ക്ലിക്കുകൾ ആണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. തന്റെ ബെസ്റ്റ് ഫ്രണ്ടിന്റെ ക്യാമറയിൽ അതീവ ഗ്ളാമറസായി ആണ് പ്രിയാ വാര്യർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്ന് പറയാം. ആറ് വർഷങ്ങൾക്ക് മുൻപ് തന്നെ  പ്രിയ സിനിമാ നടിയാവുമെന്നും താനൊരു ഡിസൈനർ ആവുമെന്നും സ്വപ്നം കണ്ടിരുന്നു എന്ന് പറഞ്ഞ ഹ്രിശ്ചിക്‌ എന്ന പ്രൊഫൈലിന്റെ ഉടമയായ സുഹൃത്താണ് ഈ ചിത്രങ്ങൾ പങ്കു വെച്ചിരിക്കുന്നത്.

ബ്ലാക്ക് ഡീപ് നെക്ക് ഗൗണും വ്യത്യസ്തമായ മേക്കപ്പും ധരിച്ചാണ് പ്രിയ ഈ ചിത്രങ്ങളിൽ കാണപ്പെടുന്നത്. ഈ സുഹൃത്ത് തന്നെയാണ് ഇതിൽ പ്രിയക്ക് മേക്കപ്പും ചെയ്തിരിക്കുന്നത്. ആറ് വർഷങ്ങളായി പറഞ്ഞ വാക്ക് പാലിച്ചയാളാണ് പ്രിയ എന്നും പറയുന്ന അ ആകൂട്ടുകാരൻ, അതിന്റെ കാരണവും പങ്കു വെക്കുന്നു. ഒരിക്കൽ സ്കൂളിൽ നിന്നും തന്നെ പുറത്താക്കിയപ്പോൾ, ഒരു സ്കൂൾ മുഴുവൻ തന്നെക്കുറിച്ച് അടക്കം പറഞ്ഞപ്പോഴും തനിക്കൊപ്പമുണ്ടാകും  എന്ന് ഉറപ്പു നൽകിയത് പ്രിയയാണ് എന്നും ആ വാക്ക് ഇന്നും പാലിക്കുന്ന ആളാണ് പ്രിയ എന്നും ഈ സുഹൃത്ത് വെളിപ്പെടുത്തുന്നു. ചെക്ക്, ഇശ്ഖ് എന്ന തെലുങ്കു ചിത്രങ്ങളിൽ അഭിനയിച്ച പ്രിയ വേഷമിട്ട ഹിന്ദി ചിത്രമാണ് ശ്രീദേവി ബംഗ്ലാ. വിഷ്ണു പ്രിയ എന്ന കന്നഡ ചിത്രത്തിലും ഈ നടി അഭിനയിച്ചിട്ടുണ്ട്. 

webdesk

Recent Posts

നിയമസഭയിൽ ചോദ്യോത്തരവേളയിൽ അനൂപ് മേനോൻ ചിത്രം ‘ചിരം ‘ ത്തെ പരാമർശിച്ച് എംഎൽഎ.

അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…

2 days ago

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

3 days ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

2 weeks ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

2 weeks ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

3 weeks ago

This website uses cookies.