നിവിൻ പോളിയെ കേന്ദ്ര കഥാപാത്രമാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. ബോബി- സഞ്ജയ് എന്നിവരാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. മലയാളത്തിന്റെ പ്രിയ താരം മോഹൻലാൽ രണ്ടാം പകുതി ഇത്തിക്കര പക്കിയായി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. പ്രിയ ആനന്ദാണ് നായിക വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. ആക്ഷൻ, റൊമാൻസ്, ഫാമിലി എന്നിവയ്ക്ക് പ്രാധാന്യം നൽകികൊണ്ട് ഒരു മാസ്സ് എന്റർട്ടയിനറായാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. 45 കോടിയോളം ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. എസ്രാ എന്ന ചിത്രത്തിന് ശേഷം അതിശക്തമായ കഥാപാത്രവുമായി ബാബു ആന്റണി ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
തങ്ങൾ എന്ന കഥാപാത്രത്തെയാണ് ബാബു ആന്റണി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കായംകുളം കൊച്ചുണ്ണിയുടെ ഗുരുവായാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുക. കൊച്ചുണ്ണിയും തങ്ങളും തമ്മിലുള്ള ഗുരു- ശിഷ്യ ബന്ധവും ചിത്രത്തിൽ ചർച്ച ചെയ്യുന്നുണ്ട് എന്നാണ് ബാബു ആന്റണി അടുത്തിടെ ഒരു അഭിമുഖത്തിൽ സൂചിപ്പിച്ചത്. ഇന്ത്യയിലെ തന്നെ ഒരുപാട് വലിയ താരങ്ങളെ തങ്ങൾ എന്ന വേഷം ചെയ്യാൻ സമീപിച്ചിരുന്നുവെന്നും അവസാനം റോഷൻ ആൻഡ്രൂസിന്റെ ഭാര്യയുടെ നിർദേശ പ്രകാരമാണ് താൻ ചിത്രത്തിൽ ഭാഗമാവുന്നതെന്ന് ബാബു ആന്റണി വ്യക്തമാക്കി. ബാഹുബലിയെ പോലെതന്നെ വലിയ ക്യാൻവാസിൽ തന്നെയാണ് കായംകുളം കൊച്ചുണ്ണി ചിത്രീകരിച്ചിരിക്കുന്നതെന്നും താരം സൂചിപ്പിക്കുകയുണ്ടായി. വളരെ റിയലിസ്റ്റിക്കായാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു. ബാബു ആന്റണിയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘പവർ സ്റ്റാർ’. ഒമർ ലുലു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ വർഷങ്ങൾക്ക് ശേഷം ബാബു ആന്റണി നായക വേഷത്തിൽ പ്രത്യക്ഷപ്പെടുന്നു എന്ന പ്രത്യകത കൂടിയുണ്ട്. ആഗസ്റ്റ് 15ന് വമ്പൻ റിലീസോട് കൂടിയാണ് കായംകുളം കൊച്ചുണ്ണി പ്രദർശനത്തിനെത്തുന്നത്. കേരളത്തിൽ മാത്രമായി 300ഓളം തീയറ്ററുകളിൽ റിലീസിനെത്തുന്നുണ്ട്. തമിഴിലും തെലുഗിലുമായി പുറത്തിറങ്ങുന്ന ഈ ചിത്രം ഗോകുലം ഫിലിംസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് നിർമ്മിച്ചിരിക്കുന്നത്.
ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സംഗീത സംവിധായകരിൽ ഒരാളാണ് സുഷിൻ ശ്യാം. ട്രെൻഡ് സെറ്റർ ആയ ഗാനങ്ങളാണ് സുഷിൻ…
മലയാളത്തിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൊന്നായ ഉദയനാണു താരം വീണ്ടുമെത്തുന്നു. ചിത്രത്തിന്റെ സംവിധായകനായ റോഷൻ ആൻഡ്രൂസ് ആണ് ഈ വാർത്ത പുറത്ത് വിട്ടത്.…
മലയാള സാഹിത്യത്തിൻറെ പെരുന്തച്ചനായ എം ടി വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ…
മലയാളത്തിന്റെ മഹാനായ സാഹിത്യകാരൻ എം ടി വാസുദേവൻ നായർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു മലയാളത്തിന്റെ മഹാനടന്മാരായ മോഹൻലാലും മമ്മൂട്ടിയും. എം ടി…
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
This website uses cookies.