[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഗംഭീര മേയ്ക്ക് ഓവറിൽ യൂട്യൂബ് ക്‌ളീറ്റസായി അജു വർഗീസ്; വിജയ് സൂപ്പറും പൗർണ്ണമിയും ഷൂട്ടിംഗ് പുരോഗമിക്കുന്നു..!

ജിസ് ജോയ്- ആസിഫ് അലി ടീം ബൈസൈക്കിൾ തീവ്സ്, സൺ‌ഡേ ഹോളിഡേ എന്നീ ചിത്രങ്ങൾക്ക് ശേഷം ഒരുമിച്ചു ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് വിജയ് സൂപ്പറും പൗർണ്ണമിയും. നിവിൻ പോളി നായകനായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ അരങ്ങേറിയ ഐശ്വര്യ ലക്ഷ്മിയാണ് ഈ ചിത്രത്തിൽ ആസിഫ് അലിയുടെ നായിക ആയെത്തുന്നത്. മായാനദി എന്ന ചിത്രമാണ് ഐശ്വര്യ ലക്ഷ്മി എന്ന നടിയെ മലയാള സിനിമാ പ്രേക്ഷകർക്കിടയിൽ പോപ്പുലർ ആക്കിയത്. അജു വർഗീസ് ആണ് ഈ ചിത്രത്തിൽ മറ്റൊരു രസകരമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. യൂട്യൂബ് ക്‌ളീറ്റസ് എന്ന കഥാപാത്രം ആയാണ് അജു വർഗീസ് ഇതിൽ അഭിനയിക്കുന്നത്. ഈ ചിത്രത്തിലെ തന്റെ കഥാപാത്രത്തിന്റെ പേരും ലുക്കും അജു വർഗീസ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കു വെച്ചത്.

വളരെ രസകരവും സ്റ്റൈലിഷുമായ ലുക്കിലാണ് അജു ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ന്യൂ സൂര്യ ഫിലിമ്സിന്റെ ബാനറിൽ സുനിൽ എ കെ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ആസിഫ് അലി- അപർണ്ണ ബാലമുരളി ടീമിനെ വെച്ചൊരുക്കിയ സൂപ്പർ ഹിറ്റ് ചിത്രമായ സൺ‌ഡേ ഹോളിഡേ ആയിരുന്നു കഴിഞ്ഞ വർഷം ജിസ് ജോയ് ഒരുക്കിയ ചിത്രം. പ്രിൻസ് ജോർജ് സംഗീതം സംവിധാനം നിർവഹിക്കുന്ന വിജയും സൂപ്പറും പൗർണ്ണമിയും എന്ന ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കുന്നത് റെനഡിവേ ആണ്. ആസിഫ് അലി, ഐശ്വര്യ ലക്ഷ്മി, അജു വർഗീസ് എന്നിവർക്ക് പുറമെ സിദ്ദിഖ്, രഞ്ജി പണിക്കർ, ശാന്തി കൃഷ്ണ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കുറച്ചു മാസങ്ങൾക്കു മുൻപ് സൺ‌ഡേ ഹോളിഡെയുടെ നൂറാം ദിന വിജയാഘോഷ ചടങ്ങിൽ വെച്ചായിരുന്നു ഈ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് നടന്നത്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.