[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ദുൽഖർ ജാടയില്ലാത്ത ലൈറ്റ് ഹാർട്ടഡ് ആളെന്ന് പാർവതി, മമ്മൂട്ടി വളരെ കൂളാണെന്ന് അപർണ…

മലയാള സിനിമയിൽ ഏറെ ശ്രദ്ധേയരായ നടിമാരാണ് പാർവതിയും അപർണയും, ദുൽഖർ നായകനായിയെത്തിയ ‘ചാർളി’ എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ചു അഭിനയിച്ചിരുന്നു. മഴയത്ത് എന്ന ചിത്രത്തിലാണ് അപർണ അവസാനമായി അഭിനയിച്ചത്, കൂടെ എന്ന അഞ്ജലി മേനോൻ ചിത്രത്തിലുമാണ് പാർവതി അവസാനമായി അഭിനയിച്ചിരിക്കുന്നത്. ഇരുവരും മഴവിൽ മനോരമയുടെ നക്ഷത്ര തിളക്കം എന്ന പരിപാടിയിൽ അതിഥികളായി എത്തിയിരുന്നു. പരിപാടിയിൽ താരങ്ങൾക്ക് ഒരുപാട് ടാസ്‌ക്കുകൾ നൽകിയിരുന്നു, മറ്റ് താരങ്ങളെ പുകഴ്ത്തി പറയണം എന്ന റൗണ്ടിൽ പാർവതിക്ക് ദുൽഖറിനെയും അപർണയ്ക്ക് മമ്മൂട്ടിയെയും ലഭിക്കുകയുണ്ടായി. ഇരുവരും മമ്മൂട്ടിയെയും ദുൽഖറിനേയും കുറിച്ച് പറഞ്ഞതാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

ഞാൻ എന്ന ഭാവമില്ലാത്ത വ്യക്തിയാണ് ദുൽഖറെന്ന് പാർവതി വ്യക്തമാക്കി. സ്റ്റാറായി കഴിഞ്ഞാൽ സാധാരണ നടന്മാർക്ക് ഉണ്ടാവുന്ന ജാഡയൊന്നും ദുൽഖറിന് ഇല്ലെന്നും വളരെ ലൈറ്റ് ഹാർട്ടഡ് ആയിട്ടുള്ള വ്യക്തിയുമാണന്ന് കൂട്ടിച്ചേർത്തു. ബാംഗ്ലൂർ ഡേയ്സ് സെറ്റിൽ യാതൊരു ടെൻഷൻ ഇല്ലാതെ ദുൽഖർ കളിച്ചും ചിരിച്ചും നടന്നത് ഇന്നും ഓർക്കുന്നുണ്ടന്ന് പാർവതി അഭിപ്രായപ്പെട്ടു. അടുത്തിടെ നടന്ന ഒരു സ്റ്റേജ് ഷോയിൽ അസ്വസ്ഥമാക്കിയ ചില കാര്യങ്ങൾ നടന്നപ്പോൾ തന്നെ കൂളാക്കിയത് ദുൽഖർ ആണെന്ന് താരം വ്യക്തമാക്കി. ഇതിലും രസകരമായ കാര്യങ്ങളാണ് മമ്മൂട്ടിയെ കുറിച്ചു അപർണ പറഞ്ഞത്. മമ്മൂട്ടിയോടൊപ്പം മുന്നറിയിപ്പിൽ അഭിനയിക്കാൻ സാധിച്ചത് തന്റെ ഭാഗ്യമാന്നെന്ന് അപർണ വ്യക്തമാക്കി. വളരെ അനുഭവസമ്പത്തുള്ള വ്യക്തിയാണ് മമ്മൂട്ടിയെന്ന് താരം പറയുകയുണ്ടായി. മമ്മൂക്കയ്ക്ക് പകരം ദുൽഖറിന്റെ അച്ഛനായിട്ടാണ് താൻ അദ്ദേഹത്തെ കണ്ടതെന്ന് അപർണ സൂചിപ്പിക്കുകയുണ്ടായി. ഇത്രെയും കൂളായിട്ടുള്ള ഒരു വ്യക്തിയെ താൻ കണ്ടിട്ടില്ലെന്നും എപ്പോഴും സെറ്റിൽ ടെൻഷൻ അടിച്ചു ഇരിക്കുമ്പോൾ ടെൻഷൻ അടിക്കേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ് പൂർണ പിന്തുണയുമായി അദ്ദേഹം എപ്പോഴും ഉണ്ടായിരുവെന്നും കൂട്ടിച്ചേർത്തു.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.