മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ എം പദ്മകുമാർ ചിത്രം മാമാങ്കം ഇപ്പോൾ കേരളത്തിൽ റിലീസ് ചെയ്തിരിക്കുകയാണ്. ആരാധകരെ ആവേശം കൊള്ളിക്കുന്ന ഈ ചിത്രം മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ റിലീസ് ആണ് നേടിയെടുത്തത്. കാവ്യാ ഫിലിമ്സിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമ്മിച്ച ഈ ചിത്രം വലിയ വിജയം നേടിയെടുക്കും എന്ന പ്രതീക്ഷയിൽ ആണ് ആരാധകർ. മമ്മൂട്ടിക്കൊപ്പം ഒരു വലിയ താര നിര തന്നെ ഈ ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്. ഉണ്ണി മുകുന്ദൻ, മാസ്റ്റർ അച്യുതൻ, പ്രാചി ടെഹ്‌ലൻ, അനു സിതാര, സിദ്ദിഖ്, തരുൺ അറോറ, സുദേവ് നായർ, ഇനിയ, കനിഹ, മണിക്കുട്ടൻ, ജയൻ ചേർത്തല, കവിയൂർ പൊന്നമ്മ, സുരേഷ് കൃഷ്‌ണ, മണികണ്ഠൻ ആചാരി എന്നിവരാണ് അവർ. ഇതിൽ കവിയൂർ പൊന്നമ്മ എന്ന നടി മറ്റൊരു അപൂർവ നേട്ടത്തിന് കൂടി ഇപ്പോൾ ഉടമയായിരിക്കുകയാണ്.
മാമാങ്കത്തിന്റെ ചരിത്രം പറയുന്ന ആദ്യ മലയാള ചിത്രം അല്ല ഈ മമ്മൂട്ടി ചിത്രം. നാൽപ്പതു വർഷം മുൻപ് ഇതേ പേരിൽ മറ്റൊരു മലയാള ചിത്രം കൂടി റിലീസ് ചെയ്തിരുന്നു. നവോദയ അപ്പച്ചൻ നിർമ്മിച്ച് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ പ്രേം നസീർ, ജയൻ, ജോസ് പ്രകാശ്, ആലുമൂടൻ എന്നിവരാണ് അഭിനയിച്ചത്. ഈ ചിത്രത്തിൽ കവിയൂർ പൊന്നമ്മ അഭിനയിച്ചത് ചന്തുണ്ണി എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ച പ്രേം നസീറിന്റെ അമ്മ വേഷം ആണ്. ഇപ്പോൾ പുതിയ മാമാങ്കം വന്നപ്പോൾ അതിലും കവിയൂർ പൊന്നമ്മ ചെറുതെങ്കിലും നിർണ്ണായകമായ ഒരു വേഷമാണ് ചെയ്തിരിക്കുന്നത്. ചന്ദ്രോത് തറവാട്ടിലെ ഏറ്റവും മുതിർന്ന, കാരണവ സ്ഥാനത്തുള്ള അമ്മ വേഷങ്ങളിൽ ഒന്നാണ് കവിയൂർ പൊന്നമ്മ ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഏതായാലും രണ്ടു മാമാങ്ക പെരുമയുടെ ഭാഗമാകാൻ അവസരം സിദ്ധിച്ച ഒരേ ഒരു പ്രതിഭ എന്ന് തന്നെ നമ്മുക്ക് ഈ നടിയെ വിശേഷിപ്പിക്കാം.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.