മലയാള സിനിമ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ഒടിയൻ ആരംഭിക്കുകയാണ്. ആഗസ്റ് 27ന് ബനാറസിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും.
മലയാളത്തിലെ വമ്പൻ ചിത്രമായി ഒരുങ്ങുന്ന ഒടിയനിൽ മോഹൻലാലിനൊപ്പം പ്രശസ്ത സൗത്ത് ഇന്ത്യൻ താരം സത്യരാജ് പ്രധാന വേഷത്തിൽ എത്തുന്നു. ബ്ലോക്ക്ബസ്റ്റർ ചിത്രം ബാഹുബലിയിലെ കട്ടപ്പയ്ക്ക് ശേഷം സത്യരാജിന് ലഭിക്കുന്ന മികച്ച റോളാണ് ഒടിയനിലേത്.
ഈ വേഷം ആദ്യം അവതരിപ്പിക്കാനിരുന്നത് അമിതാഭ് ബച്ചൻ ആയിരുന്നു. പിന്നീട് ചില സാങ്കേതിക കാരണങ്ങളാൽ അമിതാഭ് ബച്ചന് പകരം സത്യരാജ് എത്തുകയായിരുന്നു.
മോഹൻലാലിനെ നായകനാക്കി ജോഷി ഒരുക്കിയ ലൈല ഓ ലൈലയിലാണ് സത്യരാജ് മലയാളത്തിൽ അവസാനമായി അഭിനയിച്ചത്.
പ്രശസ്ത പരസ്യ സംവിധായകൻ വിഎ ശ്രീകുമാർ മേനോനാണ് ഒടിയൻ സംവിധാനം ചെയ്യുന്നത്. ഇന്ത്യൻ സിനിമയിൽ ഏറ്റവും ചിലവേറിയ സിനിമയായ രണ്ടാമൂഴം ഒരുക്കുന്നതും ഇതേ ശ്രീകുമാർ മേനോനാണ്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.