[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

റോളെക്‌സിനു പ്രശംസയുമായി ദില്ലി; വിക്രം കണ്ട കാർത്തിയുടെ വാക്കുകൾ സൂപ്പർ ഹിറ്റ്

ഉലക നായകൻ കമൽ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രമെന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ സംസാര വിഷയം. ഈ ചിത്രത്തിന് പ്രശംസയുമായി എത്തുകയാണ് പ്രേക്ഷകരും നിരൂപകരും സിനിമാ ലോകവും. 1986 ഇൽ റിലീസ് ചെയ്ത കമൽ ഹാസൻ ചിത്രം വിക്രം, ലോകേഷ് കനകരാജ് ഒരുക്കിയ കാർത്തി ചിത്രം കൈതി എന്നിവയുടെ കഥകളിൽ നിന്നുമാണ് പുതിയ വിക്രം ഉണ്ടായിരിക്കുന്നത്. അത്കൊണ്ട് തന്നെ ഇനി വരാൻ പോകുന്ന കൈതി 2, വിക്രം 3 എന്നീ ചിത്രങ്ങളും ഇപ്പോഴത്തെ വിക്രം പറഞ്ഞതിന്റെ ബാക്കി കഥയാണ് പറയാൻ പോകുന്നത്. വിക്രത്തിൽ റോളക്സ് എന്ന എന്ന വില്ലൻ വേഷത്തിൽ, അതിഥി താരമായി സൂര്യയുമെത്തിയതോടെ, ഇനി കൈതി 2 ഇൽ പ്രേക്ഷകർ കാണാൻ പോകുന്നത് ചേട്ടനും അനിയനുമായ സൂര്യയും കാർത്തിയും, റോളെക്‌സും ദില്ലിയുമായി നേർക്കുനേർ പോരാടുന്നതാവും. അതുപോലെ വിക്രം മൂന്നാം ഭാഗത്തിൽ ആ പോരാട്ടം കമൽ ഹാസനും സൂര്യയും തമ്മിലാവും. ഏതായാലും ഇപ്പോൾ വിക്രം കണ്ടിട്ട് കാർത്തി പങ്കു വെച്ച വാക്കുകൾ ഏറെ ശ്രദ്ധ നേടുകയാണ്.

എല്ലാവരും പറഞ്ഞതുപോലെ വിക്രം എന്നത് കമൽഹാസൻ സാറിന്റെ ആഘോഷമാണെന്ന് കാർത്തിയും പറയുന്നു. കമൽ സാറിനെ ഒരു കൊടുങ്കാറ്റുപോലെ കാണാൻ സാധിക്കുന്നത് ആവേശമുണ്ടാക്കുന്ന കാര്യമാണെന്ന് പറഞ്ഞ കാർത്തി, ചിത്രത്തിലെ ട്വിസ്റ്റുകൾ, ആക്ഷൻ സീനുകൾ എന്നിവയേയും അഭിനന്ദിച്ചു. ഫഹദ് ഫാസിലിന്റെ പ്രകടനം തീവ്രമായിരുന്നു എന്നും, വിജയ് സേതുപതി കാണിച്ചു തന്നത് ഇന്ന് വരെ കാണാത്ത തരത്തിലുള്ള വില്ലനിസമാണെന്നും പറഞ്ഞ കാർത്തി, ചേട്ടൻ സൂര്യ ചെയ്ത റോളക്സ് ശരിക്കും ഭയപ്പെടുത്തിയെന്നും ട്വിറ്ററിൽ കുറിച്ചു. ആവേശമുണ്ടാക്കുന്ന പശ്ചാത്തല സംഗീതമൊരുക്കിയ അനിരുദ്ധിനും അഭിനന്ദനം നൽകിയ കാർത്തി, ലോകേഷ് കനകരാജ് ഒരു ഫാൻ ബോയ് എന്ന നിലയിലുള്ള ആവേശം പൂർണ്ണമായും പ്രേക്ഷകരിലേക്ക്എത്തിച്ചിട്ടുണ്ടെന്നും പറയുന്നു.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.