[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഉലക നായകന്റെ ഇന്ത്യൻ 2 വരും; വെളിപ്പെടുത്തി നിർമ്മാതാവ്

ഉലക നായകൻ കമൽ ഹാസൻ നായകനായി എത്തിയ വിക്രമെന്ന ചിത്രം ഇപ്പോൾ മെഗാ ബ്ലോക്ക്ബസ്റ്ററായി പ്രദർശനം തുടരുകയാണ്. ലോകേഷ് കനകരാജ് ഒരുക്കിയ ഈ ചിത്രം ഇരുനൂറു കോടി ക്ലബിലേക്കാണ് ഇപ്പോൾ കുതിക്കുന്നത്‌. കമൽ ഹാസന്റെ കരിയറിലെ മാത്രമല്ല, തമിഴ് സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റിലേക്കാണ് വിക്രം കുതിക്കുന്നതെന്നാണ് സൂചന. വിക്രത്തിനു ശേഷം താൻ ചെയ്യാൻ പോകുന്നത് മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രമാണെന്നും, അത് കൂടാതെ ഒരു കോമഡി ചിത്രം ചെയ്യാൻ തനിക്കു ആഗ്രഹമുണ്ടെന്നും കമൽ ഹാസൻ പറഞ്ഞിരുന്നു. എന്നാൽ ഇതിനെല്ലാം മുൻപ് കമൽ ഹാസൻ ഷൂട്ടിംഗ് ആരംഭിച്ചു പാതിയോളം പൂർത്തിയാക്കിയ ചിത്രമാണ് ഇന്ത്യൻ 2. കമൽ ഹാസൻ- ഷങ്കർ ടീമിൽ നിന്ന് വന്ന ഇന്ത്യൻ എന്ന ട്രെൻഡ് സെറ്റർ ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. ഷങ്കർ തന്നെ ഒരുക്കാനാരംഭിച്ച ഇന്ത്യൻ 2 ചില പ്രശ്നങ്ങളിൽ പെട്ട് നിന്ന് പോവുകയായിരുന്നു. എന്നാൽ ഈ ചിത്രം ഉപേക്ഷിച്ചിട്ടില്ലായെന്നും, ഇന്ത്യൻ 2 വരുമെന്നും പറഞ്ഞിരിക്കുകയാണ് പ്രശസ്ത നിർമ്മാതാവും നടനുമായ ഉദയനിധി സ്റ്റാലിൻ.

കൊവിഡ് പ്രതിസന്ധി മൂലമുണ്ടായ പ്രശ്നങ്ങളും, ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റില്‍ ക്രയിന്‍ വീണ് അണിയറ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതും, നിര്‍മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സ് നേരിട്ട സാമ്പത്തിക പ്രതിസന്ധിയുമൊക്കെയാണ് ഈ ചിത്രം നിന്ന് പോകാൻ കാരണമായത്. ഇത് നിന്നതിനു ശേഷമാണു കമൽ ഹാസൻ വിക്രം ചെയ്യാൻ പോയത്. സംവിധായകൻ ഷങ്കർ ഈ ചിത്രം നിർത്തി നേരെ പോയത് റാം ചരൺ നായകനായെത്തുന്ന ചിത്രമൊരുക്കാനാണ്. ഏതായാലും ഇന്ത്യൻ 2 ഉപേക്ഷിക്കപ്പെട്ടു എന്ന വാർത്തകൾക്കു വിരാമമിട്ടു കൊണ്ടാണ് ഈ ചിത്രം നടക്കുമെന്നുള്ള ഉദയനിധി സ്റ്റാലിന്റെ പ്രഖ്യാപനം വന്നത്. ശിവ കാര്‍ത്തികേയന്‍ നായകനായ ഡോണ്‍ സിനിമയുടെ വിജയാഘോഷ പരിപാടിക്കിടെയാണ് ഉദയനിധി സ്റ്റാലിന്‍ ഈ കാര്യം വെളിപ്പെടുത്തിയത്. വിക്രം എന്ന ചിത്രം കമൽ ഹാസനൊപ്പം ചേർന്ന് നിർമ്മിച്ച ഒരാൾ കൂടിയാണ് ഉദയനിധി സ്റ്റാലിൻ. കാജൽ അഗർവാൾ, രാകുല്‍ പ്രീത് സിംഗ്, സിദ്ധാര്‍ത്ഥ്, ഭവാനി ശങ്കര്‍ എന്നിവരും വേഷമിടുന്ന ഇന്ത്യൻ 2 ഇരുനൂറു കോടി മുതൽ മുടക്കിലാണ് നിർമ്മിക്കുന്നത്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.