[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മൂന്നു മിനിട്ടു കൊണ്ട് നേടിയ കയ്യടി; ഇനി ആദ്യാവസാനം നീണ്ട് നിൽക്കുന്ന പോരാട്ടം ; സൂര്യക്കൊപ്പമുള്ള മുഴുനീള ചിത്രത്തെ കുറിച്ചു കമൽ ഹാസൻ

വിക്രം സിനിമയുടെ വിജയത്തില്‍ പ്രേക്ഷകരോടും സിനിമയിൽ പ്രവർത്തിച്ച ഓരോരുത്തർക്കും നന്ദി പറഞ്ഞു കൊണ്ട് മുന്നോട്ടു വന്നിരിക്കുകയാണ് ഉലക നായകൻ കമൽ ഹാസൻ. അദ്ദേഹത്തെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ ഈ ചിത്രം രാജ്കമൽഫിലിംസ് ഇന്റർനാഷനലിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്നതും അദ്ദേഹം തന്നെയാണ്. നന്ദി പറഞ്ഞു കൊണ്ട് അദ്ദേഹം പുറത്തു വിട്ട വീഡിയോയിൽ സൂര്യയുമൊത്തുള്ള ചിത്രത്തെ കുറിച്ചു പറയുന്ന വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നതു. വിക്രമെന്ന ചിത്രത്തിൽ റോളക്സ് എന്ന വില്ലനായി അതിഥി വേഷത്തിലാണ് സൂര്യ എത്തിയത്. അദ്ദേഹം കാണിച്ച സ്നേഹത്തിനുള്ള നന്ദിയായി അദ്ദേഹം മുഴുനീള കഥാപാത്രം ചെയ്യുന്ന ഒരു ചിത്രത്തിൽ താൻ അദ്ദേഹവുമായി സഹകരിക്കുമെന്നും കമൽ ഹാസൻ പറയുന്നു. അവസാന മൂന്ന് മിനിട്ടിലെത്തിയ സൂര്യ അടുത്ത ചിത്രത്തില്‍ മുഴുവന്‍ സമയവും തന്റെയൊപ്പം ഉണ്ടാവുമെന്നാണ് കമൽ ഹാസൻ പറയുന്നത്.

അടുത്ത ചിത്രമെന്ന് പറയുമ്പോൾ അദ്ദേഹം ഉദ്ദേശിക്കുന്നത് വിക്രം 3 എന്ന ചിത്രമാണ്. കമൽ ഹാസൻ അവതരിപ്പിക്കുന്ന കർണ്ണൻ എന്ന നായകനും സൂര്യ അവതരിപ്പിക്കുന്ന റോളക്സ് എന്ന വില്ലൻ കഥാപാത്രവും തമ്മില്ലുള്ള വമ്പൻ പോരാട്ടമാവും വിക്രം 3 ഇൽ നമ്മുക്ക് കാണാൻ സാധിക്കുക എന്ന സൂചനയാണ് കമൽ ഹാസൻ തരുന്നത്. വിക്രത്തിൽ വെറും മൂന്നു മിനിറ്റ് കൊണ്ട് തിയേറ്ററില്‍ വലിയ കയ്യടി വാങ്ങിയ തന്റെ സഹോദരന്‍ സൂര്യ, തന്നോടുള്ള സ്‌നേഹം കൊണ്ട് മാത്രമാണ് ഈ സിനിമയില്‍ വന്നതെന്നും കമൽ ഹാസൻ പറയുന്നു. അതുപോലെ തന്നെ തന്റെ സഹോദരന്മാരായ വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേയ്ന്‍, ചെമ്പന്‍ വിനോദ് തുടങ്ങിയ പ്രതിഭകളുടെ പടയാണ് ഈ സിനിമയുടെ വിജയത്തിനാധാരമെന്നും കമൽ ഹാസൻ പറയുന്നുണ്ട്. അനിരുദ്ധ് രവിചന്ദർ, ഗിരീഷ് ഗംഗാധരന്‍, എഡിറ്റര്‍ ഫിലോമിന്‍, അന്‍പറിവ്, സതീഷ് കുമാര്‍ തുടങ്ങി, ഈ സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ച ഓരോ ആളുകൾക്കും അവകാശപ്പെട്ടതാണ് വിക്രം നേടുന്ന വിജയമെന്നും അദ്ദേഹം പറയുന്നു.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.