shubharathri movie review
പുതുമുഖമായ കാര്‍ത്തിക് രാമകൃഷ്ണൻ നായക വേഷത്തിൽ എത്തിയ ഷിബു എന്ന ചിത്രം കഴിഞ്ഞ ആഴ്ച്ച റിലീസ് ചെയ്തു. ഗംഭീര പ്രേക്ഷക പ്രതികരണം നേടുന്ന ഈ ചിത്രം സിനിമാ മോഹവുമായി നടക്കുന്ന ഒരു കടുത്ത ദിലീപ് ആരാധകന്റെ കഥയാണ് പറയുന്നത്. ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് 32-ാം അധ്യായം 23-ാം വാക്യം എന്ന ചിത്രത്തിന് ശേഷം അര്‍ജുന്‍ പ്രഭാകരന്‍, ഗോകുല്‍ രാമകൃഷ്ണന്‍ എന്നിവർ ചേർന്നാണ്. ഈ ചിത്രത്തിലെ പ്രധാന വേഷം ചെയ്ത കാർത്തിക് ഒട്ടേറെ ദുരനുഭവങ്ങൾ നേരിട്ടാണ് ഇപ്പോൾ നായകനായി എത്തിയത്.
നേരത്തെ ഒരു ചിത്രത്തിൽ ആദ്യം നായക വേഷത്തിൽ തീരുമാനിച്ച കാർത്തിക്കിനെ അവസാന നിമിഷം ആണ് ആ വേഷത്തിൽ നിന്നു ഒഴിവാക്കിയത്. കാർത്തിക് നായകനാവാൻ പോകുന്ന വിവരം കാർത്തിക്കിന്റെ നാട് മുഴുവൻ അറിഞ്ഞ ശേഷം ആയിരുന്നു ഈ ചെറുപ്പക്കാരൻ ഈ ദുരനുഭവം നേരിട്ടത്. ജൂനിയർ ആർട്ടിസ്റ്റ് ആയി വരെ ജോലി ചെയ്ത കാർത്തിക് ഒരുപാട് ഓഡിഷനുകളിലൂടെ ആണ് സിനിമയിൽ മുന്നോട്ട് കയറി വന്നത്. തന്നെ പുച്ഛിച്ചവരോടും തള്ളി പറഞ്ഞവരോടും ഉള്ള ഈ യുവാവിന്റെ മധുര പ്രതികാരം ആണ് ഷിബു എന്ന ചിത്രത്തിലെ നായക വേഷവും ഈ ചിത്രം നേടുന്ന വിജയവും. കാർത്തിക്കിന്റെ കഥ സിനിമ സ്വപ്നം കാണുന്ന ഒരുപാട് യുവാക്കൾക്ക് ഒരു പ്രചോദനം നൽകുന്ന ഒന്നാണ്. സിനിമാ പാരമ്പര്യമോ സിനിമാ ബന്ധങ്ങളോ ഇല്ലാതെ ഒരു സാധാരണ കുടുംബത്തിൽ നിന്നു എത്തിയ കാർത്തിക് എന്ന ചെറുപ്പക്കാരൻ ഇന്ന് തന്റെ സ്വപ്‌നം കയ്യെത്തി പിടിച്ചു കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരു ഐഡൻറിറ്റി ഉണ്ടാക്കുകയാണ്
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.