മലയാളത്തിലെ ഏറ്റവും പരിചയ സമ്പന്നരായ സംവിധായകരിൽ ഒരാൾ ആണ് കമൽ. മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടമായ എൺപതുകളിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം മോഹൻലാൽ, മമ്മൂട്ടി, ജയറാം എന്നിവരെ വെച്ച് ഒട്ടേറെ ക്ലാസിക് സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നമുക്ക് സമ്മാനിച്ചിട്ടുണ്ട്. ജനപ്രിയ ചിത്രങ്ങളും അതുപോലെ തന്നെ കലാമൂല്യമുള്ള ചിത്രങ്ങളും ഒരുക്കിയിട്ടുള്ള കമൽ തന്റെ ചിത്രങ്ങളിലൂടെ എന്നും ശ്രമിച്ചിട്ടുള്ളത് കാമ്പുള്ള കഥകൾ പറയാനാണ്. ഈ അടുത്തകാലത്ത് അദ്ദേഹം ഒരുക്കിയ ഏതാനും ചിത്രങ്ങൾ വേണ്ടത്ര ശ്രദ്ധ നേടിയിരുന്നില്ല എങ്കിലും ഇപ്പോൾ തന്റെ പുതിയ ചിത്രത്തിലൂടെ വമ്പൻ തിരിച്ചു വരവാണ് കമൽ കാഴ്ച വെച്ചിരിക്കുന്നത്.
അദ്ദേഹം സംവിധാനം ചെയ്ത പ്രണയ മീനുകളുടെ കടൽ എന്ന ചിത്രം ഇന്നലെ റിലീസ് ചെയ്യുകയും മികച്ച പ്രേക്ഷക പ്രതികരണം നേടിയെടുക്കുകയുമാണ്. നിരൂപകരും മികച്ച അഭിപ്രായം നൽകുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് പ്രശസ്ത രചയിതാവായ ജോൺ പോൾ ആണ്. അദ്ദേഹവും ഒരു ഇടവേളയ്ക്കു ശേഷം തിരിച്ചു വന്ന ചിത്രമാണ് പ്രണയ മീനുകളുടെ കടൽ. ഡാനി പ്രോഡക്‌ഷൻസിന്റെ ബാനറിൽ ജോണി വട്ടക്കുഴിയും, ദീപക് ജോണും നിർമിച്ചിരിക്കുന്ന ചിത്രം ഫ്രെയിംസ് ഇന്നെവിറ്റബിൾ ആണ് ഇവിടുത്തെ തീയേറ്ററുകളിൽ എത്തിച്ചത്. വിനായകൻ, സൈജു കുറുപ്പ്, ദിലീഷ് പോത്തൻ, ഗബ്രി ജോസ്, റിധി കുമാർ എന്നിവരാണ് ഈ ചിത്രത്തിലെ നിർണ്ണായക വേഷങ്ങൾ ചെയ്തിരിക്കുന്നത്. പുതുമുഖങ്ങളുടെ മികച്ച പ്രകടനത്തോടൊപ്പം വിനായകൻ കാഴ്ച വെച്ച ഞെട്ടിക്കുന്ന പെർഫോമൻസാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. ഗംഭീര തിരക്കഥയും കമൽ ഒരുക്കിയ മനോഹരമായ ദൃശ്യ ഭാഷയും കൂടി ചേർന്നപ്പോൾ പ്രണയ മീനുകളുടെ കടൽ പ്രേക്ഷകരുടെ മനസ്സിൽ പതിഞ്ഞ സിനിമാനുഭവമായി മാറി.
ഒരു ഇടവേളക്കുശേഷം മലയാളത്തിലെത്തുന്ന ഫാമിലി കോമഡി എന്റർടൈനറാണ് ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ…
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
This website uses cookies.