[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

സൂപ്പർ താരങ്ങൾക്കൊപ്പം വോഗ് മാഗസിൻ കവറിൽ ദുൽഖർ സൽമാനും..!

മലയാളത്തിന്റെ യുവ താരമായ ദുൽഖർ സൽമാൻ തമിഴ്, തെലുങ്കു, ഹിന്ദി ഭാഷകളിലും തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു. മലയാള ചിത്രങ്ങൾക്ക് ഒപ്പം അന്യ ഭാഷാ ചിത്രങ്ങളിലും തന്റെ സാന്നിധ്യം തെളിയിക്കുന്ന ദുൽഖർ ഇപ്പോൾ പ്രശസ്ത മാഗസിൻ ആയ വോഗിന്റെ കവർ പേജിലും എത്തി കഴിഞ്ഞു. മഹേഷ് ബാബു, നയൻതാര എന്നിവർക്കൊപ്പമാണ്‌ വോഗ് മാഗസിൻ കവറിൽ ദുൽഖർ സൽമാന്റെ ഫോട്ടോ വന്നിരിക്കുന്നത്. വോഗ് ഇന്ത്യ മാഗസിന്റെ പന്ത്രണ്ടാം ആനിവേഴ്സറി സ്പെഷ്യൽ ആയി സൗത്ത് ഇന്ത്യൻ സിനിമയെ കുറിച്ചുള്ള പ്രത്യേക പതിപ്പിന്റെ കവർ ഫോട്ടോയിൽ ആണ് ഇവർ മൂവരും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഏഴു വർഷങ്ങൾക്കു മുൻപ് 2012 സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ ദുൽഖർ 2015 ഓടെ മലയാളത്തിലെ യുവ താരങ്ങളിൽ പ്രമുഖ സ്ഥാനം നേടിയെടുത്തു. അതിനു ശേഷം മണി രത്‌നം സംവിധാനം ചെയ്ത ഓക്കെ കണ്മണി എന്ന തമിഴ് ചിത്രമാണ് ദുൽഖർ സൽമാന് കേരളത്തിന് പുറത്തു ഒരു മേൽവിലാസം നേടിക്കൊടുത്തത്. ആ ചിത്രത്തിലെ പ്രകടനമാണ് അദ്ദേഹത്തിന് തെലുങ്കു, ഹിന്ദി സിനിമാ ഇന്ഡസ്ട്രികളിലേക്കും ഉള്ള വഴി തുറന്നു കൊടുത്തത്. തെലുങ്കിൽ കീർത്തി സുരേഷ് നായികാ വേഷത്തിൽ എത്തിയ മഹാനടിയിൽ ജമിനി ഗണേശൻ ആയി അഭിനയിച്ച ദുൽഖർ അതിനു ശേഷം ആണ് ഹിന്ദിയിൽ അരങ്ങേറിയതു.

Dulquer Salmaan Vogue India October 2019 Cover Shoot

ഇർഫാൻ ഖാൻ അഭിനയിച്ച കർവാൻ എന്ന ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റം കുറിച്ച ദുൽഖറിന്റെ രണ്ടാമത്തെ ഹിന്ദി ചിത്രം ആയിരുന്നു ഈ അടുത്തിടെ റിലീസ് ആയ സോയ ഫാക്ടർ എന്ന സോനം കപൂർ നായികാ വേഷത്തിൽ എത്തിയ ചിത്രം. ബോക്സ് ഓഫീസിൽ വിജയം നേടാൻ കഴിഞ്ഞില്ല എങ്കിലും ഈ രണ്ടു ചിത്രങ്ങളും അഭിനേതാവ് എന്ന നിലയിൽ ദുൽഖറിന് ഏറെ പ്രശംസ നേടിക്കൊടുത്തു. ഇപ്പോൾ വോഗ് മാഗസിൻ കവറിൽ കൂടി അദ്ദേഹം എത്തിയത് ഈ പോപ്പുലാരിറ്റിയുടെ അടിസ്ഥാനത്തിൽ ആണെന്നത് വ്യക്തം. ശ്രീനാഥ് രാജേന്ദ്രൻ ഒരുക്കുന്ന കുറുപ്പ്, ദുൽഖർ തന്നെ നിർമ്മിക്കുന്ന അനൂപ് സത്യൻ ചിത്രം, തമിഴ് ചിത്രം ആയ കണ്ണും കണ്ണും കൊള്ളയ് അടിത്താൽ എന്നിവയാണ് ഇനി വരാൻ ഉള്ള ദുൽഖർ സൽമാൻ ചിത്രങ്ങൾ.

Nayanthara Vogue India October 2019 interview shoot

Mahesh Babu Vogue India October 2019 interview shoot

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

21 hours ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.