[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

യുവ താരങ്ങൾക്കിടയിൽ സ്ഥാനമുറപ്പിക്കാൻ ഷഹീൻ സിദ്ദിഖ്; ഒരു കടത്ത് നാടൻ കഥ എത്തുന്നു..!

അതുല്യ നടൻ സിദ്ദിഖിന്റെ മകനായ ഷഹീൻ സിദ്ദിഖ് ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ പ്രേമികളുടെ ശ്രദ്ധ നേടിയെടുത്ത യുവ നടൻ ആണ്. പത്തേമാരി എന്ന മമ്മൂട്ടി- സലിം അഹമ്മദ് ചിത്രത്തിൽ മമ്മൂട്ടിയുടെ മകൻ ആയി അഭിനയിച്ചു കൊണ്ടാണ് ഷഹീൻ അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം അച്ഛാ ദിൻ , കസബ, ടേക്ക് ഓഫ്, ദിവാൻജി മൂല ഗ്രാൻഡ്പ്രിക്‌സ്, കഥ പറഞ്ഞ കഥ, ഒരു കുട്ടനാടൻ ബ്ലോഗ്, വിജയ് സൂപ്പറും പൗർണ്ണമിയും, മിസ്റ്റർ ആൻഡ് മിസ് റൗഡി എന്നീ ചിത്രങ്ങളിലും മികച്ച പ്രകടനം കാഴ്ച വെച്ചു ഈ യുവ നടൻ. ഇപ്പോഴിതാ മലയാളത്തിലെ യുവ താരങ്ങൾക്കിടയിൽ തന്റേതായ ഒരു സ്ഥാനമുറപ്പിക്കാൻ ഒരുങ്ങുകയാണ് ഈ നടൻ. ഷഹീൻ നായകനായി എത്തുന്ന ഒരു കടത്ത് നാടൻ കഥ എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഒരു ത്രില്ലർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും കാരക്ടർ പോസ്റ്ററുകളും ഏറെപ്പേരെ ആകർഷിച്ചിരുന്നു. ഷാനു എന്ന് പേരുള്ള, എൻജിനിയറിങ്ങ് പഠനം കഴിഞ്ഞിട്ടും തൊഴിലൊന്നും ഇല്ലാതെ നിൽക്കുന്ന യുവാവിന്റെ കഥാപാത്രം ആണ് ഷഹീൻ ഈ ചിത്രത്തിൽ ചെയ്തിരിക്കുന്നത്.

നവാഗത സംവിധായകൻ ആയ പീറ്റർ സാജൻ രചനയും സംവിധാനവും നിർവഹിച്ച ഒരു കടത്ത് നാടൻ കഥയിൽ പ്രദീപ് റാവത്, സലിം കുമാർ, സുധീർ കരമന, പ്രസീദ, നോബി, ബിജു കുട്ടൻ, ശശി കലിംഗ, കോട്ടയം പ്രദീപ്, സാജൻ പള്ളുരുത്തി, എഴുപുന്ന ബൈജു, അബു സലിം, പ്രശാന്ത് പുന്നപ്ര, അഭിഷേക്, രാജ്‌കുമാർ, ജയാ ശങ്കർ, ആര്യ അജിത്, സാവിത്രി ശ്രീധരൻ, സരസ ബാലുശ്ശേരി, അഞ്ജന അപ്പുക്കുട്ടൻ, രാംദാസ് തിരുവില്വാമല, ഷഫീക് എന്നിവരും അഭിനയിച്ചിരിക്കുന്നു. നീരാഞ്ജനം സിനിമാസിന്റെ ബാനറിൽ റിഥേഷ് കണ്ണൻ നിർമ്മിച്ച ഈ ചിത്രത്തിനു സംഗീതം ഒരുക്കിയിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകൻ അൽഫോൻസ് ജോസഫ് ആണ്. സംവിധായകൻ പീറ്റർ സാജനൊപ്പം അനൂപ് മാധവ് എന്ന രചയിതാവും കൂടി ചേർന്നാണ് ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

23 hours ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.