വിക്രം എന്ന തന്റെ ഏറ്റവും പുതിയ ചിത്രം നേടുന്ന മഹാവിജയത്തിന്റെ സന്തോഷത്തിലാണ് ഉലക നായകൻ കമൽ ഹാസൻ. ലോകേഷ് കനകരാജ് രചിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നതും കമൽ ഹാസൻ തന്നെയാണ്. രാജ്കമൽ ഫിലിംസ് ഇന്റർനാഷനലിന്റെ ബാനറിൽ കമൽ ഹാസൻ നിർമ്മിച്ച ഈ ചിത്രം രചിച്ചത് ലോകേഷും രത്ന കുമാറും ചേർന്നാണ്. ഫഹദ് ഫാസിൽ, വിജയ് സേതുപതി, സൂര്യ എന്നിവരും പ്രത്യക്ഷപ്പെട്ട ഈ ചിത്രത്തിന് ഇനി ഒരു ഭാഗം കൂടിയുണ്ടാകുമെന്നും കമൽ ഹാസൻ വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ വിക്രം തമിഴ് സിനിമയിലെ ഇൻഡസ്ട്രി ഹിറ്റ് എന്ന നേട്ടത്തിലേക്ക് കുതിക്കുമ്പോൾ, ലോകേഷ് കനകരാജിന് നന്ദി പറഞ്ഞു കൊണ്ട് കമൽ ഹാസൻ കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തനിക്ക് ഉലക നായകൻ സ്വന്തം കൈപ്പടയിലെഴുതിയ കത്ത് ലോകേഷ് കനകരാജ് തന്നെയാണ് ട്വിറ്ററിലൂടെ പ്രേക്ഷകർക്ക് മുന്നിൽ പങ്കു വെച്ചത്. എത്രമാത്രം വൈകാരികമായ നിമിഷമാണ് തനിക്കിതെന്നു വാക്കുകൾ കൊണ്ട് പറയാനാവില്ലയെന്നും ലോകേഷ് കുറിച്ചിട്ടുണ്ട്.
കമൽ ഹാസൻ ലോകേഷിനെഴുതിയ കത്തിൽ പറയുന്നത് പേരിനു മുന്നിൽ “ശ്രീ” എന്ന് ചേർക്കാതെ, പ്രീയപ്പെട്ട ലോകേഷ് എന്ന് വിളിക്കുന്നത് യാദൃശ്ചികമല്ല എന്നും, ശ്രീ കനകരാജിന് താങ്കളുടെ മേലുള്ള അധികാരത്തെ അദ്ദേഹത്തോട് ചോദിക്കാതെ തന്നെ ഞാനിങ്ങ് എടുക്കുകയാണ് എന്നുമാണ്. ഇത് നമ്മൾ തമ്മിലുള്ള വ്യക്തിപരമായ ആശയവിനിമയമായതു കൊണ്ടാണ് അപ്രകാരം ചെയ്യുന്നതെന്നും, എന്നാൽ പൊതുസ്ഥലങ്ങളിൽ താങ്കളുടെ നേട്ടത്തിനും പദവിക്കുമുള്ള ആദരവ് നേരത്തെ പോലെ തന്നെ തുടരുമെന്നും കമൽ ഹാസൻ പറയുന്നു. തന്റെ ആരാധകർ മറ്റ് ആരാധകരിൽ നിന്നും വ്യത്യാസപ്പെട്ടിരിക്കണമെന്ന വ്യക്തിപരമായ ആഗ്രഹത്തെ അത്യാഗ്രഹമെന്നാണ് വിമർശകർ വിശേഷിപ്പിച്ച് പോന്നതെന്നു കമൽ ഹാസൻ കുറിക്കുന്നു. പക്ഷേ തന്റെ പ്രഥമ ആരാധകരിലൊരാളെ ഉന്നതനായ പ്രതിഭാശാലിയായിക്കൂടി കാണുന്നത് താൻ ആഗ്രഹിച്ചതിനും അപ്പുറത്താണെന്നും, ലോകേഷിനെ അഭിനന്ദിക്കാൻ വാക്കുകൾ കിട്ടുന്നില്ല എന്ന് ആരെങ്കിലും പറഞ്ഞാൽ അത് മുഖവിലക്ക് എടുക്കേണ്ടെന്നും കമൽ ഹാസൻ പറയുന്നു. കാരണം ഇപ്പോൾ യൂട്യൂബ് ഓപ്പൺ ചെയ്താൽ ലോകേഷിനെ അഭിനന്ദിച്ചു കൊണ്ടുള്ള അത്തരം വാക്കുകളുടെ ഒരു ശേഖരം തന്നെ ലഭിക്കുമെന്നും കമൽ ഹാസൻ വിശദീകരിക്കുന്നു. അതിൽ ലഭ്യമായ ശ്രീ ലോകേഷ് കനകരാജ് സ്തോത്രമാലയിലെ വിശേഷണങ്ങൾ ആർക്ക് വേണമെങ്കിലും ഉപയോഗിക്കാമെന്നും പറഞ്ഞ കമൽ ഹാസൻ, ഇതെല്ലാം ഇനിയും തുടരാൻ ആശംസകളെന്നും, അക്ഷീണനായി ഉണർന്നിരിക്കൂ, വ്യത്യസ്തനായിരിക്കൂ, വിശപ്പുള്ളവനായിരിക്കൂ, താങ്കളുടെ അന്ന പാത്രം എന്നെന്നും നിറഞ്ഞിരിക്കുമെന്നും കൂട്ടിച്ചേർത്താണ് കത്ത് ചുരുക്കുന്നത്.
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
കേരള - തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും ഏതിനും പോന്ന നാല് കൂട്ടുകാരുടെ കഥയുമായി തിയേറ്ററുകള് കീഴടക്കാൻ…
This website uses cookies.