വിക്രം എന്ന ചിത്രം മെഗാ വിജയം നേടുമ്പോൾ അതിന്റെ അണിയറയിൽ പ്രവർത്തിച്ച ഓരോരുത്തർക്കും സമ്മാനം നൽകുകയാണ് ചിത്രത്തിലെ നായകനും, രാജ് കമൽ ഫിലിംസ് ഇന്റർനാഷനലിന്റെ ബാനറിൽ ഈ ചിത്രം നിർമ്മിക്കുകയും ചെയ്ത ഉലക നായകൻ കമൽ ഹാസൻ. ഈ ചിത്രം മഹാവിജയമായതിലുള്ള തന്റെ സന്തോഷവും നന്ദിയും അദ്ദേഹം ചിത്രത്തിൽ ജോലി ചെയ്തവരോട് കാണിക്കുന്ന രീതി സോഷ്യൽ മീഡിയയിൽ വലിയ കയ്യടിയാണ് നേടിയെടുക്കുന്നത്. ചിത്രം സംവിധാനം ചെയ്ത ലോകേഷിന് രണ്ടര കോടിയുടെ ആഡംബര കാർ സമ്മാനമായി നൽകിയ കമൽ ഹാസൻ, ഈ ചിത്രത്തിൽ സംവിധാന സഹായികളായി ജോലി ചെയ്ത പതിമൂന്നു പേർക്ക് ഏറ്റവും പുത്തൻ മോഡൽ ബൈക്കുകളാണ് നൽകിയത്. ഇപ്പോഴിതാ, ഈ ചിത്രത്തിൽ അതിഥി വേഷത്തിലെത്തി വലിയ കയ്യടി നേടിയ നടിപ്പിൻ നായകൻ സൂര്യക്കും അദ്ദേഹമൊരു സമ്മാനം നല്കിയിരിക്കുകയാണ്. അതെന്താണെന്നുള്ളത് സൂര്യ തന്നെയാണ് പുറത്തു വിട്ടത്.
റോളക്സ് എന്ന വില്ലൻ കഥാപാത്രമായാണ് സൂര്യ ഈ ചിത്രത്തിലഭിനയിച്ചതു. അതിനു പകരം കമൽ ഹാസൻ സൂര്യക്ക് നൽകിയത്, ലോകത്തെ തന്നെ ഏറ്റവും വിലപിടിപ്പുള്ള വാച്ചുകളിലൊന്നായ റോളക്സ് വാച്ചാണ്. കമൽ ഹാസനിൽ നിന്ന് സമ്മാനം സ്വീകരിക്കുന്ന ചിത്രങ്ങളും സൂര്യ ട്വിറ്ററിൽ കൂടി പങ്കു വെച്ചിട്ടുണ്ട്. ഇനി വരാൻ പോകുന്ന വിക്രം 3 എന്ന ചിത്രത്തിൽ കമൽ ഹാസനൊപ്പം മുഴുനീള വേഷത്തിലാണ് സൂര്യ അഭിനയിക്കാൻ പോകുന്നതെന്നും കമൽ ഹാസൻ വെളിപ്പെടുത്തിയിരുന്നു. വിക്രത്തിൽ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് സൂര്യ അഭിനയിച്ചതെന്നാണ് വാർത്തകൾ വന്നത്. തന്നോടുള്ള സ്നേഹം കൊണ്ടാണ് സൂര്യ വെറും മൂന്നര മിനിട്ടുള്ള ഈ കഥാപാത്രം ചെയ്യാൻ തയ്യാറായതെന്നും അതിനുള്ള നന്ദി തനിക്കു എപ്പോഴും അദ്ദേഹത്തോടുണ്ടാകുമെന്നും കമൽ ഹാസൻ പറഞ്ഞിരുന്നു. ഇപ്പോൾ ഇരുനൂറു കോടി ആഗോള ഗ്രോസ് നേടി കുതിക്കുകയാണ് വിക്രം.
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
This website uses cookies.