തമിഴകത്തിന്റെ ഉലകനായകൻ കമൽ ഹാസനും സൂപ്പർ ഹിറ്റ് സംവിധായകൻ വെട്രിമാരനും ആദ്യമായി ഒന്നിക്കുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. പൊല്ലാതവൻ, ആട് കളം, വിസാരണൈ, വട ചെന്നൈ, അസുരൻ, ഊർ ഇരവ്, വിടുതലൈ എന്നീ ചിത്രങ്ങൾക്ക് ശേഷം വെട്രിമാരൻ പ്ലാൻ ചെയ്യുന്ന രണ്ട ചിത്രങ്ങളിൽ ഒന്നിൽ ഉലകനായകൻ കമൽ ഹാസനാണ് നായകനായി എത്തുന്നത് എന്നാണ് സൂചന. സൂര്യ നായകനായി എത്തുന്ന ജെല്ലിക്കെട്ടാണ് വെട്രിമാരൻ അടുത്തതായി ചെയ്യാൻ പോകുന്ന ചിത്രം. അതിനു ശേഷമായിരിക്കും കമൽ ഹാസൻ ചിത്രവുമായി അദ്ദേഹമെത്തുക. കമൽ ഹാസന്റെ ഇനി വരാനുള്ള ചിത്രങ്ങളുടെ ലിസ്റ്റ് ഇപ്പോൾ പുറത്ത് വിട്ടത് പ്രശസ്ത ട്രേഡ് അനലിസ്റ്റായ രമേശ് ബാലയാണ്. അതിലൂടെയാണ് വെട്രിമാരൻ ചിത്രമുണ്ടെന്ന വാർത്തയും പുറത്ത് വന്നത്. ഇപ്പോൾ ഷങ്കർ ഒരുക്കുന്ന ഇന്ത്യൻ 2 എന്ന ചിത്രത്തിലാണ് കമൽ ഹാസൻ അഭിനയിക്കുന്നത്.
ഇന്ത്യൻ 2 പൂർത്തിയാക്കി എച്ച് വിനോദ് ഒരുക്കുന്ന ചിത്രത്തിലാവും കമൽ ഹാസൻ ജോയിൻ ചെയ്യുക. അതിന് ശേഷം ഒട്ടേറെ വർഷങ്ങളുടെ ഇടവേളക്ക് ശേഷം കമൽ ഹാസൻ മണി രത്‌നവുമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. പാ രഞ്ജിത് ഒരുക്കുന്ന ഒരു ചിത്രവും കമൽ ഹാസൻ കമ്മിറ്റ് ചെയ്തിട്ടുണ്ടെന്നാണ് രമേശ് ബാല പുറത്ത് വിട്ട ലിസ്റ്റ് പറയുന്നത്. ഇതൊന്നും കൂടാതെ ലോകേഷ് കനകരാജ് ഒരുക്കാൻ പോകുന്ന വിക്രം 3 ഇൽ കമൽ ഹാസൻ- സൂര്യ ടീം വണ്ടും ഒന്നിക്കും. അടുത്ത വർഷം മാർച്ച് മാസത്തോടെയാണ് ഷങ്കർ ഒരുക്കുന്ന കമൽ ഹാസൻ ചിത്രം ഇന്ത്യൻ 2 ന്റെ ഷൂട്ടിംഗ് അവസാനിക്കൂ.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.