[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

സൂപ്പർ ഹിറ്റായി സണ്ട വീരാച്ചി; ആക്ഷൻ വേഷത്തിൽ ഐശ്വര്യ ലക്ഷ്മി; ഗാട്ടാ ഗുസ്തിയിലെ പുത്തൻ ഗാനം കാണാം

പ്രശസ്ത മലയാള നായികാ താരം ഐശ്വര്യ ലക്ഷ്മിയും തമിഴ് യുവ താരം വിഷ്ണു വിശാലും പ്രധാന വേഷം ചെയ്‌ത ഗാട്ടാ ഗുസ്തി എന്ന ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. ഡിസംബർ രണ്ടിന് പ്രേക്ഷകരുടെ മുന്നിലെത്തിയ ഈ ചിത്രം നിറഞ്ഞ സദസ്സുകളിലാണ് ഇപ്പോൾ മുന്നേറുന്നത്. ഒരു ഫൺ ഫാമിലി എന്റർടൈനറായാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള ഈഗോയുടെ കഥയാണ് ഈ ചിത്രം പ്രേക്ഷകന്റെ മുന്നിൽ എത്തിക്കുന്നത്. ചെല്ല അയ്യാവുവാണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ആര്‍.ടി. ടീം വര്‍ക്‌സ്, വി.വി. സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ രവി തേജ, വിഷ്ണു വിശാല്‍, ശുഭ്ര, ആര്യന്‍ രമേശ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിലെ ഒരു ഗാനത്തിന്റെ ലിറിക് വീഡിയോ ഇപ്പോൾ സൂപ്പർ ഹിറ്റാണ്.

സണ്ട വീരാച്ചി എന്ന ഈ ഗാനത്തിന്റെ ലിറിക് വീഡിയോയിൽ ചിത്രത്തിന്റെ മേക്കിങ് ദൃശ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. വിവേക് വരികൾ രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് കിടക്കുഴി മാരിയമ്മാൾ ആണ്. ജസ്റ്റിൻ പ്രഭാകരനാണ് ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്. റിച്ചാര്‍ഡ് എം നാഥന്‍ കാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് പ്രസന്ന ജി.കെ ആണ്. തമിഴിലും തെലുങ്കിലുമായി റിലീസ് ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ കോമെഡിക്കൊപ്പം സ്പോർട്സിനും പ്രാധാന്യമുണ്ട്. ഇപ്പോൾ തമിഴിൽ ഏറെ സജീവമായ ഐശ്വര്യ ലക്ഷ്മിയുടെ ഏഴാമത്തെ തമിഴ് ചിത്രമാണ് ഗാട്ടാ ഗുസ്തി. ആക്ഷൻ, ജഗമേ തന്തിരം, പുത്തം പുതു കാലേയ് വിധിയാതാ, പൊന്നിയിൻ സെൽവൻ ഭാഗം 1 , ഗാർഗി, ക്യാപ്റ്റൻ എന്നിവയാണ് ഐശ്വര്യ ലക്ഷ്മി നേരത്തെ അഭിനയിച്ച തമിഴ് ചിത്രങ്ങൾ.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

6 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

4 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.