ഈ വരുന്ന ജൂൺ മൂന്നിന് തെന്നിന്ത്യൻ ബോക്സ് ഓഫീസിൽ നടക്കാൻ പോകുന്നത് വമ്പൻ താരയുദ്ധമാണ്. ഉലക നായകൻ കമൽ ഹാസൻ നായകനായെത്തുന്ന വിക്രം, നിവിൻ പോളി നായകനായെത്തുന്ന തുറമുഖം എന്നിവയാണ് അതിലെ പ്രധാന ചിത്രങ്ങൾ. കേരളത്തിലും സിനിമാ പ്രേമികളൊന്നടങ്കം കാത്തിരിക്കുന്ന ചിത്രങ്ങളാണ് ഇവയെന്നത് കൊണ്ട് തന്നെ വലിയ ഹൈപ്പാണ് ഈ ചിത്രങ്ങളിവിടെ സൃഷ്ടിച്ചിരിക്കുന്നത്. ലോകേഷ് കനകരാജ് രചിച്ച് സംവിധാനം ചെയ്ത വിക്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. കമൽ ഹാസനൊപ്പം മലയാളത്തിന്റെ യുവ താരം ഫഹദ് ഫാസിൽ, തമിഴിന്റെ മക്കൾ സെൽവൻ വിജയ് സേതുപതി, മലയാളി താരങ്ങളായ ചെമ്പൻ വിനോദ്, നരെയ്ൻ, കാളിദാസ് ജയറാം എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. അതൊന്നും പോരാതെ നടിപ്പിൻ നായകൻ സൂര്യയുടെ അതിഥി വേഷം കൂടിയാവുമ്പോൾ വിക്രം അക്ഷരാർത്ഥത്തിലൊരു മൾട്ടി സ്റ്റാർ മാമാങ്കം തന്നെയായി മാറുകയാണ്.
രാജീവ് രവിയാണ് തുറമുഖം സംവിധാനം ചെയ്തിരിക്കുന്നത്. താരങ്ങളുടെ എണ്ണത്തിൽ ഈ ചിത്രവും മോശമല്ല. നിവിൻ പോളിക്കൊപ്പം പ്രശസ്ത മലയാള താരങ്ങളായ ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ് , അർജുൻ അശോകൻ, മണികണ്ഠൻ ആചാരി, സുദേവ് നായർ, നിമിഷാ സജയൻ, ദർശന രാജേന്ദ്രൻ, ശെന്തിൽ കൃഷ്‌ണ, സന്തോഷ് കീഴാറ്റൂർ, പൂർണ്ണിമ ഇന്ദ്രജിത് തുടങ്ങിയവരും ഇതിന്റെ താരനിരയിലുണ്ട്. ഗോപൻ ചിദംബരം രചിച്ച ഈ ചിത്രം ഒരു ബിഗ് ബജറ്റ് പീരീഡ് ചിത്രമായാണ് ഒരുക്കിയിരിക്കുന്നത്. ഈ രണ്ടു ചിത്രങ്ങളുടേയും ട്രൈലെർ സൂപ്പർ ഹിറ്റായി മാറിയതോടെ പ്രേക്ഷകരുടെ പ്രതീക്ഷകൾ വാനോളമെത്തിക്കഴിഞ്ഞു. അത്കൊണ്ട് തന്നെ ഒരേ ദിവസം ഈ രണ്ടു ചിത്രങ്ങളുമെത്തുമ്പോൾ ബോക്സ് ഓഫീസിൽ തീപാറുമെന്നാണ് ഏവരുടെയും പ്രതീക്ഷ.
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്‌കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
കേരള - തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും ഏതിനും പോന്ന നാല് കൂട്ടുകാരുടെ കഥയുമായി തിയേറ്ററുകള്‍ കീഴടക്കാൻ…
This website uses cookies.