സൗത്ത് ഇന്ത്യയിലെ തന്നെ എറ്റവും വലിയ അവാർഡ് നിശയാണ് ജിയോ ഫിലിംഫെയർ അവാർഡ്സ്. മലയാളം, തമിഴ്, തെലുങ്ക് , കന്നഡ എന്നീ ഭാഷകളിലെ സിനിമയ്ക്കും അതിലെ നടന്മാരുടെ പ്രകടനത്തിനുമാണ് അവർഡുകൾ നൽകുന്നത്. മലയാള സിനിമയിൽ അർഹതപ്പെട്ടവർക്ക് എല്ലാം തന്നെ അവാർഡുകൾ തേടിയെത്തി. മികച്ച നടനായി ഫഹദ് ഫാസിലിനെയും മികച്ച നടിയായി പാർവതിയെയും തിരഞ്ഞെടുത്തു. തമിഴിൽ മികച്ച നടനായി വിജയ് സേതുപതിയെയും മികച്ച നടിയായി നയൻതാരയെയും തിരഞ്ഞെടുത്തു, തെലുങ്കിൽ മികച്ച നായകനായി വിജയ് ദേവരകൊണ്ടയെയും സായ് പല്ലവിയെ മികച്ച നടിയുമായി തിരഞ്ഞെടുത്തു.
തെലുങ്കിൽ മികച്ച പുതുമുഖ നടിയായി കല്യാണി പ്രിയദർശനെയാണ് തിരഞ്ഞെടുത്തത്. കേരളത്തിൽ ഈ വിവരം അറിയുന്നത് സാക്ഷാൽ മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്. മലയാളത്തിൽ ഒട്ടനവധി പുരസ്‌ക്കാരങ്ങൾ താരങ്ങൾക്ക് കിട്ടിയിട്ട് പോലും തന്റെ ഉറ്റ സുഹൃത്ത് പ്രിയദർശന്റെ മകളുടെ നേട്ടത്തെയാണ് കംപ്ലീറ്റ് ആക്ടർ ആദ്യം പ്രശംസിച്ചത്. എന്നാൽ ഇന്ന് പ്രിയദർശന്റെ മകൾ നന്ദി പ്രകടനവുമായി സോഷ്യൽ മീഡിയയിൽ വന്നിരിക്കുകയാണ്. മോഹൻലാലിനെ ലാലു മാമ എന്ന് അഭിസംബോധന ചെയ്‌തുകൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത് അദ്ദേഹം തനിക്ക് വേണ്ടി ‘ഹലോ’ എന്ന ചിത്രം ഷൂട്ടിംഗ് തിരക്കുകൾക്കിടയിലും കണ്ടതിന് ആത്മാർത്ഥമായി നന്ദി പറഞ്ഞുകൊണ്ടുള്ള പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം. കല്യാണി പ്രിയദർശന്റെ ഒപ്പം അവാർഡ് നിശയിൽ പങ്കെടുക്കാൻ വന്നത് അമ്മ ലിസി പ്രിയദർശനായിരുന്നു. കല്യാണിയുടെ അടുത്ത ചിത്രവും തെലുങ്കിൽ തന്നെയാണ്, തെലുങ്കിൽ ഒരു നായികാ സ്ഥാനം കണ്ടെത്തിയ ശേഷമേ മലയാള സിനിമയിലേക്ക് രംഗ പ്രവേശനം നടത്തുകയുള്ളൂ എന്ന് അടുത്തിടെ ഒരു ഇന്റർവ്യൂയിൽ കല്യാണി പറയുകയുണ്ടായി.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.