[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

‘അബ്രഹാമിന്റെ സന്തതികൾ’ മികച്ച വിജയം നേടി മുന്നേറുമ്പോൾ ഗുഡ്‌വിൽ എന്റർടൈന്മെന്റ്സിന്റെ പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നു..

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഷാജി പടൂർ സംവിധാനം ചെയ്ത ചിത്രമാണ് ‘അബ്രഹാമിന്റെ സന്തതികൾ’. ഈദ് റിലീസിന് തീയറ്ററിലെത്തിയ മമ്മൂട്ടി ചിത്രം വൻ വരവേൽപ്പോട് കൂടിയാണ് ജനങ്ങൾ സ്വീകരിച്ചത്. ഗ്രേറ്റ് ഫാദർ സംവിധായകൻ ഹനീഫ് അഡേനിയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഈ വർഷം പുറത്തറിങ്ങിയ മലയാള സിനിമകളിൽ ആദ്യ ദിന കളക്ഷനിൽ റെക്കോർഡുമായി ‘അബ്രഹാമിന്റെ സന്തതികൾ’ എന്ന മമ്മൂട്ടി ചിത്രമാണ് മുന്നിട്ട് നിൽക്കുന്നത്. റീലീസ് ദിനത്തിൽ തന്നെ മികച്ച പ്രതികരണം നേടി മമ്മൂട്ടി ചിത്രം നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. ഗുഡ്‌വിൽ എന്റർടൈന്മെന്റ്സിന്റെ ബാനറിൽ ജോബി ജോർജാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മലയാള സിനിമയിൽ ഒരുപിടി നല്ല സിനിമകൾ സമ്മാനിക്കുന്ന കാര്യത്തിൽ ഗുഡ്‌വിൽ എന്റർടൈന്മെന്റ്‌സ് എന്നും മുന്നിൽ തന്നെയാണ്.

അബ്രഹാമിന്റെ സന്തതികൾ എന്ന ചിത്രത്തിന് ശേഷം ഗുഡ്‌വിൽ എന്റർടൈന്മെന്റ്‌സ് തങ്ങളുടെ അടുത്ത ചിത്രം അനൗൻസ് ചെയ്യുകയുണ്ടായി. പ്രമോദ് പപ്പൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘ഉടായിപ്പ് ഉസ്മാൻ’ എന്നാണ് ടൈറ്റിൽ നല്കയിരിക്കുന്നത്. ചിത്രത്തിലെ നായകനെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ അണിയറ പ്രവർത്തകർ പുറത്ത് വിടുന്നില്ല. മമ്മൂട്ടി ചിത്രങ്ങൾ വജ്രം, തസ്‌ക്കരവീരൻ സംവിധാനം ചെയ്ത വ്യക്തികളാണ് പ്രമോദ് പപ്പൻ. വ്യത്യസ്ത നിറഞ്ഞ കഥാന്തരീക്ഷവും മലയാള സിനിമയിൽ അധികം ചർച്ച ചെയ്യാത്ത ഒരു വിഷയവുമായാണ് ഗുഡ്‌വിൽ എന്റർടൈന്മെന്റ്‌സ് ഇനി വരുന്നത്. ഈ വർഷം ‘ക്യാപ്റ്റൻ’ എന്ന സാമൂഹിക പ്രസക്തിയുള്ള ജയസൂര്യ ചിത്രവും മമ്മൂട്ടിയുടെ സ്റ്റൈലിഷ് ചിത്രം ‘അബ്രഹാമിന്റെ സന്തതികൾ’ എന്നീ ഹിറ്റ് സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ചു, അടുത്ത വർഷവും ഇതിലും മികച്ച സിനിമകളുമായി വരുമെന്നാണ് ജോബി ജോർജ് അടുത്തിടെ ഒരു ഇന്റർവ്യൂയിൽ സൂചിപ്പിച്ചത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 weeks ago

This website uses cookies.