ദേശീയ അവാർഡ് ജേതാവായ മലയാളി നായികതാരം അപർണ്ണ ബാലമുരളി പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമായ ഇനി ഉത്തരം പ്രേക്ഷകരുടെ മുന്നിലെത്താനൊരുങ്ങുകയാണ്. സംവിധായകൻ ജീത്തു ജോസഫിന്റെ അസ്സോസിയേറ്റ് ആയി പ്രവർത്തിച്ച സുധീഷ് രാമചന്ദ്രൻ ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ട്രൈലെർ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.ജാനകി എന്ന് പേരുള്ള കഥാപാത്രമായി അപർണ്ണ അഭിനയിക്കുന്ന ഈ ചിത്രത്തിൽ, കലാഭവൻ ഷാജോൺ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്ററുകൾ പുറത്ത് വന്നിരിക്കുകയാണ്. കാക്ക കരുണൻ എന്ന് പേരുള്ള ഏറെ പ്രത്യേകതകൾ നിറഞ്ഞ ഒരു പോലീസ് വേഷമാണ് ഷാജോൺ ഈ ചിത്രത്തിൽ ചെയ്യുന്നത്. ദൃശ്യമെന്ന മോഹൻലാൽ- ജീത്തു ജോസഫ് ബ്ലോക്ക്ബസ്റ്ററിലെ സഹദേവനെന്ന നെഗറ്റീവ് സ്വഭാവമുള്ള പോലീസ് കഥാപാത്രത്തെ ഉജ്ജ്വലമാക്കിയതിനു ശേഷം, ഒട്ടേറെ പോലീസ് കഥാപാത്രങ്ങൾ ഷാജോണിനെ തേടി വന്നിരുന്നു. അത്കൊണ്ട് തന്നെ അത്തരം വേഷങ്ങൾ ചെയ്യുന്നത് നിർത്തിയ ഷാജോൺ, ഇനി ഉത്തരത്തിന്റെ തിരക്കഥ കേട്ട് ആവേശഭരിതനായാണ് ഈ പോലീസ് വേഷം ഏറ്റെടുത്തത്.
സഹോദരന്മാർ കൂടിയായ ഇരട്ട തിരക്കഥാകൃത്തുക്കൾ രഞ്ജിത് ഉണ്ണി ടീം രചിച്ച ഈ ചിത്രം, എ ആന്‍ഡ് വി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്നാണ് നിർമ്മിച്ചത്. അപർണ്ണ ബാലമുരളി, കലാഭവൻ ഷാജോൺ എന്നിവരെ കൂടാതെ ചന്ദുനാഥ്, ഹരീഷ് ഉത്തമൻ, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ഷാജു ശ്രീധർ, ജയൻ ചേർത്തല, ബിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. ഹിഷാം അബ്‍ദുൽ വഹാബ് സംഗീതം പകർന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് രവിചന്ദ്രനാണ്. ജിതിൻ ഡി കെ എഡിറ്ററായ ഈ ചിത്രത്തിന്റെ ടൈറ്റിൽ ടാഗ്‌ലൈൻ എല്ലാ ചോദ്യങ്ങൾക്കും ഒരു ഉത്തരമുണ്ട് എന്നാണ്. ഒരു ഫാമിലി ത്രില്ലറായാണ് ഇനി ഉത്തരം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഒക്ടോബറിൽ ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തും.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.