മലയാള സിനിമാ പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മാസ്സ് ആക്ഷൻ ചിത്രമാണ് യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ നായകനായി അഭിനയിച്ച കടുവ. ജിനു എബ്രഹാം രചിച്ച്, മാസ്റ്റർ ഡയറക്ടർ ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ മാസ്സ് എന്റെർറ്റൈനെർ ജൂൺ മുപ്പതിന് റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാലിപ്പോൾ ഈ ചിത്രത്തിന്റെ റിലീസ് ജൂലൈ ഏഴിലേക്കു മാറ്റി വെച്ചിരിക്കുകയാണെന്നു അറിയിച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ചില അപ്രതീക്ഷിത കാരണങ്ങള്‍ കൊണ്ടാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് നീട്ടുന്നതെന്നും സിനിമ ഇനി ജൂലൈ ഏഴിന് റിലീസ് ചെയ്യുമെന്നും പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ കുറിച്ചു. വലിയ സ്വപ്നങ്ങള്‍, വലിയ തടസ്സങ്ങള്‍, ശത്രുക്കളെക്കാള്‍ ശക്തം, വലിയ പോരാട്ടം. ചില അപ്രതീക്ഷിതമായ കാരണങ്ങള്‍ കാരണം കടുവ ഒരാഴ്ചത്തേക്ക് നീട്ടി വെച്ചിരിക്കുന്നു. ഇനി 07/07/ 2022ല്‍ റിലീസ് ചെയ്യുമെന്നാണ് അദ്ദേഹം കുറിച്ചത്.
മാത്രമല്ല, ഷെഡ്യൂള്‍ ചെയ്ത പ്രകാരമുള്ള എല്ലാവിധ പ്രമോഷണൽ പ്രവർത്തനങ്ങളും തങ്ങൾ തുടരുമെന്നും പൃഥ്വിരാജ് കുറിച്ചിട്ടുണ്ട്. ഈ മാസ് ആക്ഷന്‍ ചിത്രത്തോടുള്ള പ്രേക്ഷകരുടെ എല്ലാ സ്‌നേഹത്തിലും പിന്തുണയിലും താൻ വിശ്വസിക്കുന്നുവെന്നും, അതുപോലെ ലോകമെമ്പാടുമുള്ള എല്ലാ ആരാധകരോടും വിതരണക്കാരോടും തിയേറ്റര്‍ ഉടമകളോടും ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്. വിവേക് ഒബ്‌റോയ് വില്ലൻ വേഷം ചെയ്യുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നിവയുടെ ബാനറിൽ സുപ്രിയ മേനോൻ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ്. സംയുക്ത മേനോനാണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത്. മലയാളം കൂടാതെ തമിഴ്, ഹിന്ദി, തെലുങ്കു, കന്നഡ ഭാഷകളിലും കടുവ ഒരേ ദിവസം തന്നെ റിലീസ് ചെയ്യും.
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ ഒരുക്കിയ രേഖാചിത്രം എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. അനശ്വര…
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
This website uses cookies.