[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ഗംഭീര പ്രകടനവുമായി സൗബിൻ; ഇലവീഴാപൂഞ്ചിറ ട്രൈലർ സൂപ്പർ ഹിറ്റ്

പ്രശസ്ത നടനും സംവിധായകനുമായ സൗബിൻ ഷാഹിറിനെ കേന്ദ്ര കഥാപാത്രമാക്കി സൂപ്പർ ഹിറ്റ് തിരക്കഥാകൃത്ത്‌ ഷാഹി കബീർ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘ഇലവീഴാപൂഞ്ചിറ’. ഇന്നലെ ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങുകയും സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിരിക്കുകയാണ്. നി​ഗൂഡതകൾ നിറഞ്ഞ ഒരു ട്രെയിലറാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. തുടർച്ചയായി സംഭവിക്കുന്ന കൊലപാതകങ്ങളും അതിന്റെ തെളിവ് കണ്ടെത്താൻ ശ്രമിക്കുന്ന പോലീസ് ഓഫീസറായ സൗബിൻ ഷാഹിർ കഥാപാത്രത്തെയുമാണ് ഈ ട്രയ്ലറിൽ നമ്മുക്ക് കാണാൻ സാധിക്കുക. ഇന്നലെ വൈകുന്നേരം 7 മണിക്ക് തിരുവനന്തപുരത്ത് വെച്ചായിരുന്നു ഈ ട്രെയ്‌ലർ റിലീസ് ചെയ്തത്. സൗബിൻ ഷാഹിറിനോടൊപ്പം സഹതാരം സുധീ കോപ്പയും ഈ ചിത്രത്തിന്റെ അണിയറപ്രവർത്തകരും പങ്കെടുത്ത ചടങ്ങിലാണ് ഈ ട്രെയ്‌ലർ പുറത്തു വിട്ടത്.

ഒട്ടേറെ പ്രേക്ഷക-നിരൂപക പ്രശംസ നേടിയെടുത്ത കപ്പേള എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം കഥാസ് അൺടോൾഡിൻ്റെ ബാനറിൽ വിഷ്ണു വേണുവാണ് ഈ സൗബിൻ ഷാഹിർ- ഷാഹി കബീർ ചിത്രം നിർമ്മിച്ചിരിക്കുന്നത്. സൗബിൻ ഷാഹിർ, സുധീ കോപ്പ എന്നിവരെ കൂടാതെ ജൂഡ്‌ ആന്റണി ജോസഫാണ് ഇതിലെ മറ്റൊരു പ്രധാന കഥാപാത്രത്തിനു ജീവൻ പകർന്നത്. സമുദ്രനിരപ്പിൽ നിന്നും മൂവായിരത്തിലധികമടി ഉയരത്തിൽ നിലകൊള്ളുന്ന, ഇലവീഴാപൂഞ്ചിറയെന്ന ഒറ്റപ്പെട്ട വിനോദസഞ്ചാര മേഖലയിലാണ്‌ ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്‌. പോലീസ് ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ചിട്ടുള്ള ഷാഹി കബീർ ഇതിനു മുമ്പ് തിരക്കഥ ഒരുക്കിയ ചിത്രങ്ങളാണ് മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട്, എം പദ്മകുമാർ ഒരുക്കിയ ജോസഫ് എന്നിവ. ദേശിയ-അന്തർദേശീയ തലത്തിൽ നിരൂപക പ്രശംസ നേടിയ ഈ ചിത്രങ്ങൾ വലിയ ജനപ്രീതിയും നേടിയെടുത്തവയാണ്. രചയിതാവായി ഈ വർഷത്തെ സംസ്ഥാന അവാർഡ്‌ സ്വന്തമാക്കിയ ഷാഹി കബീർ ആദ്യമായി സംവിധാനം ചെയ്യുന്നതും ഒരു പോലീസ് കഥയാണ്. മനേഷ്‌‌ മാധവൻ ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് കിരൺ ദാസ്‌, ഇതിനു സംഗീതമൊരുക്കിയത് അനിൽ ജോൺസൺ എന്നിവരാണ്. നിധീഷ്, ഷാജി മാറാട് എന്നിവർ ചേർന്നാണ് ഈ ചിത്രം രചിച്ചിരിക്കുന്നത്.

webdesk

Recent Posts

ഷെയ്ൻ നിഗത്തിന്റെ പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ തുടക്കം; സംവിധാനം ഷാം സൂര്യ, നിർമ്മാണം ട്രൂ സ്റ്റോറീസ്

നടൻ ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ പരമ്പരാഗത പൂജാ ചടങ്ങുകളോടെ തുടക്കമായി. ട്രൂ സ്റ്റോറീസിന്റെ…

1 week ago

സുരാജ് വെഞ്ഞാറമൂട് നായകനായി ജഗൻ ഷാജി കൈലാസിന്റെ പുതിയ ചിത്രം

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് തുടക്കം. ജഗൻ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

1 week ago

സൂര്യയ്ക്ക് പകരം ആദ്യം പരിഗണിച്ചത് ഫഹദ് ഫാസിലിനെ; ‘സീൻ’ പ്ലാൻ ചെയ്തത് ഫഹദ്–നസ്രിയ ചിത്രമായി!

‘സീൻ’ എന്ന ചിത്രം ആദ്യം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കാനായിരുന്നു പദ്ധതിയെന്ന് സംവിധായകൻ ജിത്തു മാധവൻ. ഫഹദ്–നസ്രിയ ജോഡിയെ കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു…

2 weeks ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

2 weeks ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

3 weeks ago

ഫാന്റസിയും കോമഡിയും ത്രില്ലും; ‘ടൈറ്റൻസ്’ വേറിട്ടൊരു സിനിമാനുഭവം

മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും…

3 weeks ago

This website uses cookies.