[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ആ ക്ലബ്ബിൽ അംഗമാകാൻ ഞാനില്ല, ഇടവേള ബാബു മാപ്പ് പറയണം: തുറന്നടിച്ച് ഗണേഷ് കുമാർ

രണ്ടു ദിവസം മുൻപ് നടന്ന, മലയാളത്തിലെ താര സംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി മീറ്റിങ്ങും, അതിനു ശേഷം നടന്ന പത്ര സമ്മേളനത്തിൽ സംഘടനാ ഭാരവാഹിയായ ഇടവേള ബാബു പറഞ്ഞ വാക്കുകളുമാണ് ഇപ്പോൾ വിവാദം സൃഷ്ടിക്കുന്നത്. ബലാത്സംഗ കേസിൽ കുറ്റാരോപിതനായ നടനും നിർമ്മാതാവുമായ വിജയ് ബാബു ആ യോഗത്തിൽ പങ്കെടുത്തതിനെ കുറിച്ചും, വിജയ് ബാബുവിനെ അമ്മയിൽ നിന്ന് എന്ത്കൊണ്ട് പുറത്താക്കുന്നില്ല എന്നുമായിരുന്നു മാധ്യമ പ്രവർത്തകരുടെ ചോദ്യം. അതിനു ഇടവേള ബാബു പറഞ്ഞ മറുപടി ഒട്ടേറെ ക്ലബുകളിൽ വിജയ് ബാബു അംഗമാണെന്നും അതിൽ നിന്നൊന്നും അദ്ദേഹത്തെ പുറത്താക്കിയിട്ടില്ല എന്നുമാണ്. അമ്മയും അതുപോലൊരു ക്ലബാണ് എന്നും ഇടവേള ബാബു കൂട്ടിച്ചേർത്തു. കേസ് കോടതിയുടെ പരിഗണനയിലായതുകൊണ്ട് എടുത്തുചാടി ഒരു തീരുമാനമെടുക്കാൻ കഴിയില്ലായെന്നുമാണ് അദ്ദേഹം പറയുന്നത്. എന്നാൽ ഇതിനെതിരെ പ്രതികരിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് മുൻ അമ്മ ഭാരവാഹിയും നടനും എം എൽ എ യുമായ കെ ബി ഗണേഷ് കുമാർ.

താരസംഘടന ക്ലബ്ബ് ആണെന്ന സെക്രട്ടറിയുടെ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നാണ് ഗണേഷ് കുമാർ പറയുന്നത്. അമ്മ ക്ലബ്ബ് ആണെങ്കിൽ താൻ രാജിവയ്ക്കുമെന്നും അദ്ദേഹം പറയുന്നു. തന്റെ അറിവിൽ അതൊരു ചാരിറ്റബിള്‍ സംഘടനയാണെന്നും, അതിലെന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോ എന്ന് സെക്രട്ടറി ഇടവേള ബാബുവും പ്രസിഡന്റ് മോഹൻലാലും മറുപടി പറയണമെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു. സാധാരണ ക്ലബ്ബുകളിൽ കാണുന്നതുപോലെ ചീട്ടുകളിക്കുന്നതിനുളള സൗകര്യമോ ബാറിലുള്ള സൗകര്യമോ അമ്മയിൽ ഒരുക്കിയിട്ടുണ്ടോ എന്ന സംശയമാണ് ഇടവേള ബാബുവിന്റെ തെറ്റായ പ്രസ്‍താവനയിൽ നിന്നുണ്ടായതെന്നും ഗണേഷ് കുമാർ പറഞ്ഞു. അതുപോലെ ദിലീപ് രാജിവച്ചതു പോലെ വിജയ് ബാബു രാജിവയ്ക്കണമെന്നും അതിജീവിത പറയുന്ന കാര്യം കൂടി അമ്മ ശ്രദ്ധിക്കണമെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.

ഫോട്ടോ കടപ്പാട്: ഫേസ്ബുക്(AMMA – Association Of Malayalam Movie Artists)

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.