കുടിലിൽ നിന്നും കൊട്ടാരത്തിലേക്ക് എന്നുള്ള പലവിധ കഥകളും പഴമൊഴികളും നമ്മൾ പണ്ട് മുതലേ കേട്ടിട്ടുള്ളതാണ്. എന്നാൽ അത്തരത്തിലൊരു കഥയാണ് മണി എന്ന നായയുടെ ജീവിതം എന്ന് തന്നെ പറയാം. സി. ഐ. ഡി മൂസയിലെയും റിംഗ് മാസ്റ്ററിലെയും തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ നായകന്മാരോടൊപ്പം മനസിൽ സ്ഥാനം പിടിച്ചവയാണ് ചിത്രങ്ങളിലെ മൃഗങ്ങളും അത്തരത്തിൽ ഇതിനോടകം തന്നെ ശ്രദ്ധ നേടിയ താരമാണ് ഇപ്പോൾ മണി. രജനീകാന്ത് ചിത്രം കാലായിലൂടെയാണ് മണി ഏവർക്കും പ്രിയങ്കരനായി മാറിയിരിക്കുന്നത്. മാസങ്ങൾക്ക് മുൻപ് മണി ഏതൊരു സാധാരണ തെരുവ് നായയെയും പോലെയായിരുന്നു. മദ്രാസ് പട്ടണത്തിൽ അന്നത്തിനായി അലഞ്ഞു തിരഞ്ഞ നായ പെട്ടന്നായിരുന്നു മാണിയുടെ ഉയർച്ച.
കാലാ എന്ന ചിത്രത്തിന്റെ തുടക്കം മുതൽ സംവിധായകന്റെ മനസ്സിൽ രജനികാന്തിന്റെ ആ മാസ്സ് പ്രഭാവത്തോടൊപ്പം ചേർന്ന് നിൽക്കുന്ന ഒരു നായയും ആലോചനയിൽ ഉണ്ടായിരുന്നു. അങ്ങനെ നായകളെ പരിശീലിപ്പുന്ന സൈമൺ എന്ന ഡോഗ് ട്രെയ്‌നറുടെ സഹായത്തോടെ അന്വേഷണം തുങ്ങിയത്. പല മുന്തിയ ഇനങ്ങളെ കാണിച്ചു എങ്കിൽ കൂടിയും അവർക്ക് അതൊന്നും താല്പര്യം തോന്നിയില്ല. അങ്ങനെയിരിക്കെയാണ് മണിയുടെ ചിത്രങ്ങളെടുത്ത് അയക്കുന്നത്. ചിത്രം ഇഷ്ടപ്പെടുകയും മണി ചിത്രത്തിൽ അഭിനയിക്കുവാൻ എത്തുകയുമായിരുന്നു. മണിയെ പിന്നീട് സൈമൺ ഏറ്റെടുത്ത് പരിപാലിച്ചു ട്രെയിനിങ് നൽകി. രജനികാന്തിനൊപ്പം ചിത്രത്തിൽ അഭിനയിക്കുകയും പോസ്റ്ററിൽ പ്രത്യക്ഷപ്പെടുകയും ചെയ്തതോടെ മണിക്ക് ഇപ്പോൾ വലിയ ഡിമാന്റാണ്. മൂന്ന് മൂന്നരക്കോടിയോളമാണ് മണിക്ക് ഇപ്പോൾ മണിക്ക് പറയുന്ന വില. എന്നാലും താൻ അവനെ വിട്ടു കൊടിക്കില്ല എന്നാണ് സൈമൺ പറയുന്നത്. മണിയുടെ കഥ സിനിമ ലോകത്തെ ഏവർക്കും ഇപ്പോൾ അത്ഭുതമാണ്.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.