[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

മികച്ച വിഷ്വൽസുമായി എത്തിയ ഓറഞ്ച് വാലിയിലെ മനോഹര ഗാനം ശ്രദ്ധേയമാകുന്നു……

ബിബിൻ മത്തായി, ദീപുൽ എന്നിവരെ നായകന്മാരാക്കി ആർ. കെ ഡ്രീം വെസ്റ്റ് സംവിധാനം ചെയ്ത ചിത്രമാണ് ഓറഞ്ച് വാലി. ചിത്രത്തിലെ മികച്ച ഗാനം ഇന്നലെ പുറത്തിറങ്ങി. അലയുമീ പറവകൾ എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം തന്നെ ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. ഋത്വിക് എസ്. ചാന്ദാണ് ചിത്രത്തിലെ ഗാനം ആലപിച്ചിരിക്കുന്നത്. ഋത്വിക് തന്നെയാണ് ചിത്രത്തിലെ ഗാനങ്ങളക്ക് സംഗീതം സംവിധാനം നിർവ്വഹിച്ചിരിക്കുന്നതും. ചിത്രത്തിലെ ഗങ്ങൾക്ക് വരി എഴുതിയിരിക്കുന്നത് ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, വിനായക് ശശി കുമാർ, സന്ധൂപ് നാരായണൻ തുടങ്ങിയവരാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഗാനം അതിമനോഹര വിഷ്വൽസ് കൊണ്ടും ഇതിനോടകം ശ്രദ്ധേയമായി മാറി. മുൻപ് പുറത്തിറങ്ങിയ ട്രെയ്‌ലറും പോസ്റ്ററുകളും നൽകിയ പ്രതീക്ഷ ചിത്രത്തിലെ ഗാനവും നിലനിർത്തിയിട്ടുണ്ട്.

എന്റെ ഹൃദയത്തിന്റെ വടക്ക് കിഴക്കേ അറ്റത്ത് എന്ന കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് ഷോർട് ഫിലിമിലൂടെ ശ്രദ്ധേയനായ താരമാണ് ബിബിൻ. ഷോർട് ഫിലിം വിജയമായതിനോടൊപ്പം ബിബിനും ശ്രദ്ധേയനായി. അതിനു ശേഷം ബിബിൻ ആദായമായി നായകനായി ഒരു ചിത്രത്തിലൂടെ എത്തുമ്പോൾ പ്രേക്ഷക പ്രതീക്ഷയും വളരെ വലുതാണ്. മൂന്നാറിന്റെ പശ്ചാത്തലത്തിൽ കഥപറയുന്ന ചിത്രത്തിൽ വിപ്ലവവും പ്രണയവും എല്ലാം ചർച്ചയാക്കുന്നുണ്ട്. സംവിധായകനായ ആർ. കെ ഡ്രീം വെസ്റ്റ് തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്. നിതിൻ രാജൻ ഓറഞ്ച് വാലിക്കായി ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. ജോൺസൺ തങ്കച്ചൻ, ജോർജ് വർക്കി, ആർ. കെ ഡ്രീം വെസ്റ്റ് എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം മെയ് 18 ന് തീയേറ്ററുകളിൽ എത്തും.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

5 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

6 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

4 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.