മമ്മൂട്ടി നായകനായ രാജാധിരാജ, മാസ്റ്റർപീസ് എന്നീ രണ്ടു ചിത്രങ്ങൾ ഒരുക്കി മലയാളത്തിൽ പ്രശസ്തനായ സംവിധായകനാണ് അജയ് വാസുദേവ്. അദ്ദേഹം ഇപ്പോഴിതാ ജോജു ജോർജ് നായകനായ ജോസഫ് കണ്ടു ആ ചിത്രത്തെ പ്രശംസിച്ചു കൊണ്ട് മുന്നോട്ടു വന്നിരിക്കുകയാണ്. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് അജയ് വാസുദേവ് ജോജുവിനും ജോസഫിനും പ്രശംസ ചൊരിഞ്ഞത്. കുറച്ചു വൈകി ആണെങ്കിലും ജോസഫ് എന്ന സിനിമ കണ്ടു എന്നും ഈ അടുത്ത കാലത്തു കണ്ടതിൽ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് ജോസഫ് എന്നും അജയ് വാസുദേവ് പറയുന്നു.
എം. പത്മകുമാർ എന്ന സംവിധായകന്റെ സിനിമ ആണിത് എന്ന് കൂട്ടിച്ചേർത്ത അജയ് വാസുദേവ് ഈ സിനിമയിൽ ഭാഗം ആയിട്ടുള്ള എല്ലാ നടീ നടന്മാരുടെയും ടെക്‌നീഷ്യൻമാരുടെയും ഏറ്റവും മികച്ച പ്രകടനങ്ങൾ നമുക്ക് തരുന്നതിൽ പത്മകുമാർ വിജയിച്ചിരിക്കുന്നു എന്നും തന്റെ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു. ജോറാണ് ജോസഫ് എന്ന പരസ്യ വാചകം പോലെ ജോജു ജോർജ് ബഹു ജോറാണ് ഈ ചിത്രത്തിൽ എന്നാണ് അജയ് വാസുദേവിന്റെ അഭിപ്രായം. ജോജു എന്ന നടൻ ജോസഫ് എന്ന കഥാപാത്രം ആയി ജീവിക്കുകയാണ് എന്നും ജോജുവിനോട് ശെരിക്കും ബഹുമാനം തോന്നി പോയി എന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ജോജുവിന്റെ അഭിനയം കണ്ടപ്പോൾ മനസിൽ തോന്നിയത് മലയാളത്തിന്റെ മക്കൾ സെൽവൻ ആണ് ജോജു എന്നാണ് എന്നും അജയ് വാസുദേവ് പറയുന്നു. ഇതുവരെ ഈ സിനിമ കാണാത്തവർ കുടുംബ സമേതം തിയേറ്ററിൽ തന്നെ പോയി കാണുക എന്ന് പറഞ്ഞു കൊണ്ടാണ് അജയ് വാസുദേവ് തന്റെ ഫേസ്ബുക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.