Second Look Poster Of Nivin Pauly's Mikhael
ദി ഗ്രേറ്റ് ഫാദർ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ ഹനീഫ് അദനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മിഖായേൽ. നിവിൻ പോളി നായക വേഷത്തിലെത്തുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസെഫ് ആണ്. ഈ ചിത്രത്തിന്റെ ഒരു ടീസറും മാസ്സ് ഫസ്റ്റ് ലുക്ക് പോസ്റ്ററും ആരാധകരെ ആവേശത്തെ കൊള്ളിച്ചു കൊണ്ട് പുറത്തു വന്നിരുന്നു. ഇപ്പോഴിതാ ആരാധകരെയും സിനിമാ പ്രേമികളെയും ത്രസിപ്പിച്ചു കൊണ്ട് ഈ ചിത്രത്തിന്റെ ഒരു കിടിലൻ സെക്കന്റ് ലുക്ക് പോസ്റ്റർ കൂടി പുറത്തു വിട്ടിരിക്കുകയാണ് മിഖായേൽ ടീം. കട്ട കലിപ്പ് ലുക്കിൽ ആണ് ഈ പോസ്റ്ററിൽ നിവിൻ പോളി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
വമ്പൻ വിജയം നേടിയ കായംകുളം കൊച്ചുണ്ണിക്ക് ശേഷം നിവിൻ പോളിയുടേതായി എത്തുന്ന ചിത്രമാണ് മിഖായേൽ. അടുത്ത വർഷം ജനുവരി റിലീസ് ആയാണ് ഈ ചിത്രം റിലീസ് ചെയ്യുക. യുവ താരം ഉണ്ണി മുകുന്ദനും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഒരു പക്കാ ആക്ഷൻ ത്രില്ലെർ ആയാണ് മിഖായേൽ ഒരുക്കുന്നത്. ഇപ്പോൾ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്ന ചിത്രത്തിൽ വമ്പൻ താരനിര തന്നെയാണ് അണിനിരക്കുന്നത്. ദി ഗ്രേറ്റ് ഫാദർ എന്ന ചിത്രമൊരുക്കി സംവിധായകനായി അരങ്ങേറിയ ഹനീഫ് അദനി അബ്രഹാമിന്റെ സന്തതികൾ എന്ന മമ്മൂട്ടി- ഷാജി പാടൂർ ചിത്രത്തിന്റെ തിരക്കഥയും രചിച്ചിരുന്നു. അടുത്ത വർഷം ഷൂട്ട് തുടങ്ങുന്ന മമ്മൂട്ടി- വിനോദ് വിജയൻ ചിത്രമായ അമീറും രചിക്കുന്നത് ഹനീഫ് അദനി തന്നെയാണ്. ഗീതു മോഹൻദാസ് ചിത്രം മൂത്തൊൻ , ധ്യാൻ ശ്രീനിവാസൻ ഒരുക്കുന്ന ലവ് ആക്ഷൻ ഡ്രാമ എന്നിവയും നിവിന്റേതായി അടുത്ത വർഷം തീയേറ്ററുകളിൽ എത്തും.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.