[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

വിവാഹ വാർഷിക ദിനത്തിൽ കുഞ്ഞിന്റെ ഫോട്ടോ പങ്കു വെച്ച് കാവ്യാ മാധവൻ..!

രണ്ടു വർഷം മുൻപൊരു നവംബർ 25 നു ആയിരുന്നു ദിലീപ്- കാവ്യാ മാധവൻ താര ജോഡികൾ വിവാഹിതരായത്. കഴിഞ്ഞ മാസമാണ് ഇവരുടെ ആദ്യത്തെ കുഞ്ഞു ജനിച്ചത്. ഇപ്പോഴിതാ തങ്ങളുടെ വിവാഹ വാർഷിക ദിനത്തിൽ കുഞ്ഞിന്റെ ഫോട്ടോ ആരാധകർക്കായി പങ്കു വെച്ചിരിക്കുകയാണ് കാവ്യാ മാധവൻ. കൈക്കുഞ്ഞുമായി നിൽക്കുന്ന കാവ്യയുടെ ഫോട്ടോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. മഹാലക്ഷ്മി എന്നാണ് തന്റെ രണ്ടാമത്തെ കുഞ്ഞിന് ദിലീപ് നൽകിയിരിക്കുന്ന പേര്, ആദ്യ ഭാര്യയായ മഞ്ജു വാര്യരിൽ ദിലീപിന് ജനിച്ച മകൾ മീനാക്ഷിയും ദിലീപ്- കാവ്യാ മാധവൻ ദമ്പതികൾക്കൊപ്പമാണ്.

തന്റെ വിവാഹ വാർഷികം ദിലീപ് ആഘോഷിച്ചത് ബാങ്കോക്കിൽ ഉള്ള പ്രൊഫസ്സർ ഡിങ്കൻ എന്ന പുതിയ സിനിമയുടെ സെറ്റിൽ വെച്ചാണ്. ചിത്രത്തിന്റെ രചയിതാവ് റാഫി, സംവിധായകൻ രാമചന്ദ്രബാബു, വ്യാസന്‍ കെ.പി തുടങ്ങിയവർ ദിലീപിനൊപ്പം ആഘോഷത്തിൽ പങ്കെടുത്തു. സെറ്റിലുള്ള എല്ലാവര്ക്കും ദിലീപ് തന്നെയാണ് കേക്ക് മുറിച്ചു നൽകിയത്. കുറച്ചു ദിവസങ്ങൾക്കു മുൻപായിരുന്നു മഹാലക്ഷ്മിയുടെ നൂലുകെട്ടു ചടങ്ങു നടന്നത്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പ്രൊഫസ്സർ ഡിങ്കന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജനുവരി അഞ്ചുവരെ ദിലീപ് വിദേശത്തായിരിക്കും. പട്ടായ, ബാങ്കോക്ക്, തായ്‍ലൻഡ് എന്നിവടങ്ങളിലാണ് ഈ സിനിമയുടെ ചിത്രീകരണം നടക്കുന്നത്. നമിതാ പ്രമോദ്, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, സൃന്ദ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് സനൽ തോട്ടം ആണ്. പൂർണ്ണമായും ത്രീഡി ടെക്‌നോളജി ഉപയോഗിച്ച് ചിത്രീകരിക്കുന്ന ഈ സിനിമ ഛായാഗ്രാഹകനായ രാമചന്ദ്ര ബാബുവിന്റെ ആദ്യ സംവിധാന സംരംഭമാണ്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 weeks ago

This website uses cookies.