പേട്ട എന്ന സൂപ്പർ ഹിറ്റ് ചിത്രം ഒരുക്കിയതിനു ശേഷം കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ലണ്ടനിൽ പുരോഗമിക്കുകയാണ്. ധനുഷ് നായകനായി എത്തുന്ന ഈ ചിത്രത്തിൽ മലയാള താരങ്ങൾ ആണ് നിർണ്ണായകമായ മറ്റു രണ്ടു വേഷങ്ങൾ അവതരിപ്പിക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത ഐശ്വര്യ ലക്ഷ്മിയും, ജോജു ജോർജും ആണ് ആ താരങ്ങൾ.
കഴിഞ്ഞ ദിവസം കാർത്തിക്ക് സുബ്ബരാജ് ചിത്രത്തിന്റെ ടീമിലെ അംഗങ്ങൾക്കായി ധനുഷിന്റെ ഏറ്റവും പുതിയ ചിത്രം അസുരന്റെ പ്രത്യേക പ്രദർശനം ലണ്ടനിൽ ഒരുക്കിയിരുന്നു. കാർത്തിക്കിനും മറ്റു അണിയറ പ്രവർത്തകർക്കുമൊപ്പം അസുരൻ കാണാൻ പോയ ജോജുവും ഐശ്വര്യയും അതിലെ ധനുഷിന്റെ പ്രകടനം കണ്ടമ്പരന്നിരിക്കുകയാണ്.
അസുരൻ കണ്ട ഐശ്വര്യ ലക്ഷ്മി മികച്ച അഭിപ്രായം ആണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കു വെച്ചിരിക്കുന്നത്. ധനുഷിനൊപ്പം അഭിനയിക്കുന്നതിൽ ഏറെ അഭിമാനം ഉണ്ടെന്നും നടി കൂട്ടിച്ചേർത്തു. ആഗോള തലത്തിൽ ഗംഭീര അഭിപ്രായം നേടുന്ന അസുരൻ സംവിധാനം ചെയ്തത് വെട്രിമാരൻ ആണ്. മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ ആയ മഞ്ജു വാര്യർ ആണ് അസുരനിലെ നായികാ വേഷം ചെയ്തിരിക്കുന്നത്.
ഗ്യാങ്സ്റ്റർ ത്രില്ലറായി ഒരുങ്ങുന്ന കാർത്തിക് സുബ്ബരാജ് ചിത്രത്തിൽ ധനുഷിന്റെ നായികയായാണ് ഐശ്വര്യ എത്തുന്നത്. ജോസെഫ്, പൊറിഞ്ചു മറിയം ജോസ് എന്നീ ചിത്രങ്ങളിലൂടെ താര പദവി നേടിയെടുത്ത ജോജു തന്റെ ആദ്യ തമിഴ് ചിത്രത്തിൽ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തിന് ആണ് ജീവൻ നൽകുന്നത് എന്നാണ് സൂചന. ഹോളിവുഡ് താരം ജെയിംസ് കോസ്മോ ചിത്രത്തിൽ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. ബ്രെവ്ഹാർട്ട്, ട്രോയ് തുടങ്ങി പ്രശസ്ത ടീ. വി ഷോ ഗെയിം ഓഫ് ത്രോൻസിലും ഭാഗമായിരുന്നു ജെയിംസ് കോസ്മോ.
ഈ ചിത്രത്തിന്റെ കൂടുതൽ ഭാഗവും വിദേശത്താണ് ചിത്രീകരിക്കുക. ഹോളിവുഡ് താരം ജെയിംസ് കോസ്മോ ചിത്രത്തിൽ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. ധനുഷിനൊപ്പം ജോജു ജോർജ്, ഐശ്വര്യ ലക്ഷ്മി എന്നീ താരങ്ങൾ ഒരുമിക്കുന്നു എന്നതാണ് തന്നെയാണ് ഈ ചിത്രത്തെ കാത്തിരിക്കാൻ മലയാളി പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന ഏറ്റവും വലിയ ഘടകം.
പഴയകാല ഹിറ്റ് സംവിധായകൻ സുനിലിന്റെ തിരിച്ചു വരവ് ഗംഭീരമാക്കി കേക്ക് സ്റ്റോറി നിറഞ്ഞ സദസ്സിൽ തിയേറ്ററുകളിൽ. റിലീസ് ചെയ്ത തീയേറ്ററുകളിൽ…
മരണമാസ്സ് സിനിമയെ കുറിച്ചുള്ള അഭിപ്രായം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച് മുരളി ഗോപി. നവാഗതനായ ശിവപ്രസാദ് ചെയ്തിരിക്കുന്ന ചിത്രം, സംവിധായകന്റെ…
ശിവ രാജ്കുമാർ, ഉപേന്ദ്ര, രാജ് ബി ഷെട്ടി,എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന '45' എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഗ്രാൻഡ്…
മെഗാസ്റ്റാർ മമ്മൂട്ടി, വിനായൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക്…
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
This website uses cookies.