[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

വിമാനത്തിന്റെ നഷ്ടം നികത്തി തന്ന സിനിമയാണ് ബ്രദേഴ്‌സ് ഡേ എന്ന് വെളിപ്പെടുത്തി നിർമ്മാതാവ്..!

പ്രശസ്ത നടനായ കലാഭവൻ ഷാജോൺ ആദ്യമായി രചിച്ചു സംവിധാനം ചെയ്ത ബ്രദേഴ്‌സ് ഡേ എന്ന ചിത്രം ഈ കഴിഞ്ഞ ഓണക്കാലത്തു ആണ് റിലീസ് ചെയ്തത്. യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ നായകനായി അഭിനയിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചതു മാജിക് ഫ്രയിമ്സിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ്. മൂന്നു ദിവസങ്ങൾക്കയു മുൻപ് ബ്രദേഴ്‌സ് ഡേ ടീം ഈ ചിത്രത്തിന്റെ വിജയം ആഘോഷിച്ചിരുന്നു. അവിടെ വെച്ച് നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധ നേടി. ബ്രദേഴ്‌സ് ഡേയ്ക്ക് മുൻപ് ലിസ്റ്റിൻ സ്റ്റീഫൻ പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ഒരുക്കിയ ചിത്രം ആയിരുന്നു വിമാനം. എന്നാൽ ആ ചിത്രം തീയേറ്ററുകളിൽ വലിയ പരാജയം ആണ് ഏറ്റു വാങ്ങിയത്.

വിമാനം എന്ന ചിത്രം തനിക്കു വരുത്തി വെച്ച നഷ്ടം നികത്തി തന്ന ചിത്രമാണ് ബ്രദേഴ്‌സ് ഡേ എന്നും താൻ ഈ ചിത്രം ചെയ്യാൻ ഉണ്ടായ കാരണം തന്നെ പൃഥ്വിരാജ് ആണെന്നും ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു. ഈ ചിത്രത്തിന്റെ വിജയത്തിൽ പൃഥ്വിരാജ് സുകുമാരൻ, ചിത്രത്തിന്റെ സംവിധായകനായ കലാഭവൻ ഷാജോൺ എന്നിവർക്കും നന്ദി പറഞ്ഞ ലിസ്റ്റിൻ താനിപ്പോൾ പൃഥ്വിരാജ് സുകുമാരനൊപ്പം ചേർന്ന് ഒരു പുതിയ ചിത്രം കൂടി നിർമ്മിക്കുക ആണെന്നും വെളിപ്പെടുത്തി. ലാൽ ജൂനിയർ ഒരുക്കുന്ന ഡ്രൈവിംഗ് ലൈസെൻസ് എന്ന ചിത്രമാണത്. ആസിഫ് അലി നായകനായി എത്തുന്ന കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രമാണ് ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അടുത്തതായി റിലീസ് ചെയ്യുന്ന മലയാള ചിത്രം.

ഐശ്വര്യ ലക്ഷ്മി, മിയ, മഡോണ, പ്രയാഗ മാർട്ടിൻ, എന്നിവർ നായികമാർ ആയി അഭിനയിച്ച ബ്രദേഴ്‌സ് ഡേയിൽ തമിഴ് നടൻ പ്രസന്ന, വിജയ രാഘവൻ, ധർമജൻ ബോൾഗാട്ടി, കോട്ടയം നസീർ, വിജയ കുമാർ, പൊന്നമ്മ ബാബു, കൊച്ചു പ്രേമൻ, മാലാ പാർവതി, സ്ഫടികം ജോർജ്, ശിവാജി ഗുരുവായൂർ എന്നിവരും വേഷമിട്ടു. വില്ലൻ വേഷത്തിൽ എത്തിയ പ്രസന്നയുടെ പ്രകടനം ഏറെ കയ്യടി നേടിയിരുന്നു. പൃഥ്വിരാജ് അവതരിപ്പിക്കുന്ന റോണി എന്ന, കാറ്ററിംഗ് സർവീസ് നടത്തുന്ന കേന്ദ്ര കഥാപാത്രത്തിന് ചുറ്റുമാണ് ഈ ചിത്രം വികസിക്കുന്നത്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.