ഇപ്പോൾ മലയാള സിനിമയിലെ ഏറ്റവും പോപ്പുലർ ആയ ഗായകരിൽ ഒരാൾ ആണ് കെ എസ് ഹരിശങ്കർ. ഒട്ടേറെ ഹിറ്റ് ഗാനങ്ങളിലൂടെ ഈ യുവ ഗായകൻ മലയാള സംഗീത പ്രേമികളുടെ ഹരമായി മാറി കഴിഞ്ഞു. 20 വർഷം മുൻപ് ഗാനഗന്ധർവ്വൻ കെ ജെ യേശുദാസിനൊപ്പം സാഫല്യം എന്ന ചിത്രത്തിന് വേണ്ടി പാടി കൊണ്ട് മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുമ്പോൾ ഹരിശങ്കറിന് അഞ്ചു വയസ്സായിരുന്നു പ്രായം.
അതിനു ശേഷം 2014 ഇൽ ആണ് ഹരിശങ്കർ വീണ്ടും സിനിമയിൽ പാടുന്നത്. 2015 ഇൽ റീലീസ് ചെയ്ത മോഹൻലാൽ- സത്യൻ അന്തിക്കാട് ചിത്രമായ എന്നും എപ്പോഴുമിന് വേണ്ടി ഹരിശങ്കർ പാടിയ നിലാവും മായുന്നു എന്നു തുടങ്ങുന്ന ഗാനം മികച്ച അഭിപ്രായങ്ങൾ നേടിയെടുത്തു. അതേ വർഷം തന്നെ അനാർക്കലി എന്ന പൃഥ്വിരാജ്- സച്ചി ചിത്രത്തിന് വേണ്ടി പാടിയ വാനം ചായും എന്ന ഗാനവും ഹരിശങ്കറിന് ഏറെ പ്രശംസ നേടിക്കൊടുത്തു. എന്നാൽ ഹരിശങ്കർ മലയാള സിനിമാ പ്രേക്ഷകരുടെ ഇടയിൽ തരംഗം സൃഷ്ടിച്ചത് 2018 ഇൽ റീലീസ് ചെയ്ത ടോവിനോ തോമസ്- ഫെല്ലിനി ചിത്രത്തിലെ കൈലാസ് മേനോൻ ഈണമിട്ട ജീവാംശമായി എന്ന ഗാനം ആലപിച്ചു കൊണ്ടായിരുന്നു.
പിന്നീട് അതിരനിലെ പവിഴ മഴയെ, എടക്കാട് ബറ്റാലിയൻ എന്ന ചിത്രത്തിലെ നീ ഹിമ മഴയായ് എന്നു തുടങ്ങുന്ന വമ്പൻ ഹിറ്റുകളും ആലപിച്ച ഹരിശങ്കർ പറയുന്നത് തന്റെ കരിയറിൽ താൻ പാടിയതിൽ തനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടപ്പെട്ട ഗാനങ്ങളിൽ ഒന്നു ഇനി റീലീസ് ചെയ്യാൻ പോകുന്ന അനുഗ്രഹീതൻ ആന്റണി എന്ന ചിത്രത്തിലെ കാമിനി എന്ന ഗാനം ആണെന്നാണ്. നവാഗതനായ പ്രിൻസ് ജോയ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ യുവ താരം സണ്ണി വെയ്ൻ, 96 എന്ന തമിഴ് ചിത്രത്തിലൂടെ പ്രശസ്തയായ ഗൗരി കിഷൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഉടൻ തന്നെ റിലീസിന് എത്തുന്ന ഈ ചിത്രത്തിന് വേണ്ടി ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് അരുൺ മുരളീധരൻ ആണ്. മനു മഞ്ജിത്, ഹരിനാരായണൻ എന്നിവർ വരികൾ എഴുതിയിരിക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങൾ ഉടൻ തന്നെ റിലീസ് ചെയ്യും. ഹരിശങ്കർ ആലപിച്ച കാമിനി എന്ന പ്രണയ ഗാനം ആയിരിക്കും ആദ്യം എത്തുന്നത്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.