കുഞ്ചാക്കോ ബോബൻ നായകനായ പുതിയ ചിത്രമാണ് ജോണി ജോണി യെസ് അപ്പ. മാർത്താണ്ഡൻ സംവിധാനം ചെയ്ത ഈ ചിത്രം അടുത്തയാഴ്ച കേരളത്തിലെ പ്രദർശന ശാലകളിൽ എത്തുകയാണ്. വെള്ളിമൂങ്ങ എന്ന ബ്ലോക്ക്ബസ്റ്റർ ബിജു മേനോൻ- ജിബു ജേക്കബ് ചിത്രം രചിച്ച ജോജി തോമസ് ആണ് ജോണി ജോണി യെസ് അപ്പ എന്ന ഈ ചിത്രവും രചിച്ചിരിക്കുന്നത്. ഇതിലെ ഗാനങ്ങളും അതുപോലെ തന്നെ ഇതിന്റെ രസകരമായ ട്രെയ്‌ലറും വലിയ പ്രതീക്ഷ തന്നെയാണ് ഈ ചിത്രത്തെ കുറിച്ച് സമ്മാനിച്ചിരിക്കുന്നതു. കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ടു ഒരുക്കിയ ഒരു കമ്പ്ലീറ്റ് ഫാമിലി കോമഡി എന്റെർറ്റൈനെർ ആയിരിക്കും ഈ ചിത്രമെന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ നമ്മുക്ക് നൽകുന്നത്. തമാശയും പ്രണയവും ആക്ഷനും വൈകാരിക മുഹൂർത്തങ്ങളും നിറഞ്ഞ ഈ ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കുന്ന ഒന്നാവും എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.
വൈശാഖ സിനിമയുടെ ബാനറിൽ വൈശാഖ് രാജൻ ആണ് ജോണി ജോണി യെസ് അപ്പ നിർമ്മിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബന് പുറമെ മമത മോഹൻദാസ്, അനു സിതാര, ഷറഫുദീൻ, വിജയ രാഘവൻ, മാസ്റ്റർ സനൂപ് സന്തോഷ്, ഗീത, കലാഭവൻ ഷാജോൺ, അബു സലിം, പ്രശാന്ത് അലക്സാണ്ടർ, നെടുമുടി വേണു, ലെന, ടിനി ടോം, മേഘനാഥൻ, നിർമ്മൽ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയിൽ അണിനിരക്കുന്നു.
ഷാൻ റഹ്മാൻ ആണ് ഈ ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. മാംഗല്യം തന്തുനാനേന എന്ന ചിത്രത്തിന് ശേഷം തീയേറ്ററിൽ എത്താൻ പോകുന്ന കുഞ്ചാക്കോ ബോബൻ ചിത്രമാണ് ഇത്. ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചിരിക്കുന്നതു വിനോദ് ഇല്ലമ്പിള്ളിയും എഡിറ്റ് ചെയ്തിരിക്കുന്നത് ലിജോ പോളും ആണ്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.