സംവിധാനം ചെയ്ത ചിത്രങ്ങൾ എല്ലാം സൂപ്പർ ഹിറ്റാക്കി മാറ്റിയ സംവിധായകൻ ആണ് ജിസ് ജോയ്. ബൈസൈക്കിൾ തീവ്സ്, സൺഡേ ഹോളിഡേ എന്നീ സൂപ്പർ ഹിറ്റുകൾ ഒരുക്കിയ ജിസ് ജോയ് ഇപ്പോൾ തന്റെ തുടർച്ചയായ മൂന്നാം വിജയം തേടി വിജയ് സൂപ്പറും പൗർണ്ണമിയും എന്ന സിനിമയുമായി എത്തുകയാണ്. വരുന്ന വെള്ളിയാഴ്ച റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിൽ ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും ആണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ജിസ് ജോയിയുടെ ആദ്യ രണ്ടു ചിത്രങ്ങളിലും ആസിഫ് അലി തന്നെയായിരുന്നു നായകൻ. എന്നാൽ ജനപ്രിയ നായകൻ ദിലീപിനെയും ഞെട്ടിച്ച സംവിധായകൻ ആണ് ജിസ് ജോയ്. ദിലീപ് ആ കാര്യം തന്നോട് തുറന്നു പറഞ്ഞ അനുഭവം പങ്കു വെക്കുകയാണ് ജിസ് ജോയ് ഇപ്പോൾ.
ഏഴെട്ടു മാസങ്ങൾക്കു മുൻപാണ് ലാൽ മീഡിയയിൽ വെച്ച് ദിലീപിനെ കാണാൻ ഇടയായത് എന്നും അദ്ദേഹത്തെ കണ്ട താൻ ഓടി ചെന്ന് അദ്ദേഹത്തോട് സംസാരിക്കുന്നതിനിടയിലാണ് തന്റെ ആദ്യ ചിത്രമായ ബൈസൈക്കിൾ തീവ്സ് കണ്ട കാര്യം അദ്ദേഹം തന്നോട് പറഞ്ഞതെന്ന് ജിസ് ജോയ് വെളിപ്പെടുത്തുന്നു. താൻ വളരെ വൈകിയാണ് ചിത്രം കണ്ടത് എന്നും തനിക്കു ചിത്രം ഒരുപാട് ഇഷ്ടം ആയെന്നും ദിലീപ് പറഞ്ഞു. മാത്രമല്ല തനിക്കു അടുപ്പമുള്ള ഒരുപാട് എഴുത്തുകാരോടും സംവിധായകരോടും എല്ലാം ഈ ചിത്രത്തെ കുറിച്ച് സംസാരിച്ചു എന്നും ദിലീപ് പറഞ്ഞു. ഒരുവിധം സിനിമകളുടെ എല്ലാം ഇന്റെർവെലും ക്ലൈമാക്‌സും താൻ പ്രെഡിക്ട് ചെയ്യാറുണ്ടെന്നും ഏകദേശം എല്ലാം കൃത്യമായി തന്നെയാണ് വരാറ് എങ്കിലും ജിസ് ജോയ് ചിത്രം തന്നെ ഞെട്ടിച്ചു കളഞ്ഞു എന്നാണ് ദിലീപ് പറഞ്ഞത്. ഏതായാലും ദിലീപേട്ടന്റെ വാക്കുകൾ തനിക്കു ഏറെ സന്തോഷം പകർന്നു എന്ന് ജിസ് ജോയ് പറയുന്നു.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.