മലയാളത്തിന്റെ നായക താരങ്ങളിൽ ഒരാളായ ജയറാം ഇപ്പോൾ അന്യ ഭാഷ ചിത്രങ്ങളിൽ നിർണ്ണായകമായ കഥാപാത്രങ്ങൾ ചെയ്യുന്നുണ്ട്. തെലുങ്കിലും തമിഴിലുമാണ് ഇപ്പോൾ ജയറാം കൂടുതലായി അഭിനയിക്കുന്നത്. മണി രത്‌നം ഒരുക്കിയ പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിൽ നമ്മൾ ജയറാമിനെ ഒരു മികച്ച വേഷത്തിൽ കണ്ടിരുന്നു. പ്രഭാസ് നായകനായ രാധേ ശ്യാം, അല്ലു അർജുൻ നായകനായ അല്ല വൈകുണ്ഠപുറംലോ, തമിഴ് ആന്തോളജി ചിത്രമായ പുത്തം പുതു കാലേയ് എന്നിവയിലും നമ്മൾ ജയറാമിനെ അടുത്തിടെ കണ്ടു. ഇപ്പോഴിതാ ധമാക്ക എന്ന തെലുങ്ക് ചിത്രത്തിൽ വില്ലനായി പ്രത്യക്ഷപ്പെടുകയാണ് ഈ താരം. രവി തേജ നായകനാവുന്ന ഈ ചിത്രം ഒരു ആക്ഷൻ കോമഡി ചിത്രമായി ആണ് ഒരുക്കിയിരിക്കുന്നതെന്ന് ഇതിന്റെ ട്രൈലെർ കാണിച്ചു തരുന്നു. രവി തേജ ഡബിൾ റോളിലാണ് ഈ ചിത്രത്തിൽ എത്തുന്നത്.
ത്രിനാഥ റാവു നക്കിന സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം ഹലോ ഗുരു പ്രേമ കോശമേയ്ക്കു ശേഷം അദ്ദേഹം ഒരുക്കിയ ചിത്രമാണ്. ശ്രീലീലയാണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. പീപ്പിള്‍ മീഡിയ ഫാക്റ്ററിയുടെ ബാനറില്‍ ടി ജി വിശ്വ പ്രസാദ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ സച്ചിന്‍ ഖഡേക്കര്‍, തനികെല്ല ഭരണി, റാവു രമേശ്, ചിരാഗ് ജാനി, പ്രവീണ്‍, ഹൈപ്പര്‍ ആദി, പവിത്ര ലോകേഷ്, തുളസി, രാജ്ശ്രീ നായര്‍ എന്നിവരും വേഷമിടുന്നു. പ്രവീണ്‍ കുമാര്‍ ബെസവഡ രചിച്ച ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് കാര്‍ത്തിക് ഗട്ടമനേനി, സംഗീതമൊരുക്കിയത് ഭീംസ് സെസിറോലിയോ എന്നിവരാണ്. പ്രവീണ്‍ പുഡി എഡിറ്റിംഗ് നിർവഹിച്ച ഈ ചിത്രം ഡിസംബര്‍ 23 നാണ് പ്രേക്ഷകരുടെ മുന്നിലെത്തുക.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.