ദളപതി വിജയ്‌യുടെ അച്ഛൻ എസ് എ ആചന്ദ്രശേഖർ സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് കേപ്പ് മാരി. പ്രശസ്ത തമിഴ് യുവ താരം ജയ് നായകനായി എത്തുന്ന ഈ റൊമാന്റിക് കോമഡി ചിത്രത്തിന്റെ ട്രൈലെർ പുറത്തു വരികയും മികച്ച പ്രതികരണം നേടിയെടുക്കുകയും ചെയ്തിരുന്നു. അതുല്യ രവി നായികാ വേഷം ചെയ്യുന്ന ഈ ചിത്രം കേരളത്തിൽ എത്തിക്കുന്നത് സൂര്യ ഫിലിംസ് ആണ്. വൈഭവി ശാണ്ഡില്യ, സിദ്ധാർഥ് വിപിൻ, സത്യൻ, ദേവദർശിനി, പവർ സ്റ്റാർ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം എസ് എ ചന്ദ്രശേഖറിന്റെ എഴുപതാമത്തെ ചിത്രമാണ്. സംവിധായകൻ തന്നെ കഥയും രചിച്ച ഈ ചിത്രത്തിന് വേണ്ടി സംഭാഷണങ്ങൾ ഒരുക്കിയത് അദ്ദേഹവും ജീവൻ, മദൻ എന്നിവരും ചേർന്നാണ്.
ജീവൻ ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് സിദ്ധാർത് വിപിൻ ആണ്. ചിത്രത്തിലെ നായകനായ ജയ്‍യുടെ ഇരുപത്തിയഞ്ചാമത്തെ ചിത്രമാണ് കേപ്പ് മാരി. ജി കെ പ്രസന്ന എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഗ്രീൻ സിഗ്നൽ എന്ന പ്രൊഡക്ഷൻ ബാനർ ആണ്. ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്ന സുനിൽ എ കെ തൃശൂരിലെ പ്രശസ്തമായ രാഗം തീയേറ്റർ ഉടമ കൂടിയാണ്. ഈ വർഷത്തെ സൂപ്പർ ഹിറ്റ് മലയാള ചിത്രങ്ങളിൽ ഒന്നായ വിജയ് സൂപ്പറും പൗര്ണമിയും നിർമ്മിച്ചതും സുനിൽ എ കെ ആണ്. മധുര രാജ എന്ന വൈശാഖ്- മമ്മൂട്ടി ചിത്രത്തിലൂടെ മലയാളത്തിലും അഭിനയിച്ചിട്ടുള്ള നടൻ ആണ് ജയ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.