തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യ നായകനായി കഴിഞ്ഞ വർഷം റിലീസ് ചെയ്ത ചിത്രമാണ് ജയ് ഭീം. ആമസോൺ പ്രൈം റിലീസ് ആയെത്തിയ ഈ ചിത്രം വമ്പൻ പ്രേക്ഷക- നിരൂപക പ്രശംസയാണ് നേടിയെടുത്തത്. ലോകം മുഴുവനുമുള്ള സിനിമ പ്രേമികൾ ഈ ചിത്രം ചർച്ച ചെയ്ത വിഷയത്തേയും ഇതിലെ അഭിനേതാക്കളുടെ പ്രകടന മികവിനേയും പുകഴ്ത്തി മുന്നോട്ടു വന്നു. കഴിഞ്ഞ വർഷം പുറത്തു വന്ന ഏറ്റവും മികച്ച ചിത്രങ്ങളുടെ മുൻപന്തിയിലാണ് ഇതിനു സ്ഥാനം. സൂര്യയും ഭാര്യ ജ്യോതികയും ചേർന്ന് നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തത് ടി ജെ ജ്ഞാനവേൽ ആണ്. ഒരു കോർട്ട് റൂം ഡ്രാമ ആയി ഒരുക്കിയ ഈ ചിത്രത്തിൽ വക്കീൽ ആയ ചന്ദ്രു ആയി സൂര്യ അഭിനയിച്ചപ്പോൾ പ്രധാന കഥാപാത്രമായ സംഗിനി ആയി എത്തിയത് മലയാളി നടിയായ ലിജോമോൾ ജോസ് ആണ്. ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ഈ ചിത്രം തമിഴ്‌നാട്ടിലെ താഴ്ന്ന ജാതിക്കാർ നേരിടുന്ന പ്രശ്നങ്ങളും അടിച്ചമർത്തലുകളും ആണ് അവതരിപ്പിച്ചത്.
ഇപ്പോഴിതാ ഒരു വമ്പൻ അംഗീകാരം ഈ ചിത്രത്തെ തേടിയെത്തിയിരിക്കുകയാണ്. ഓസ്കാർ അക്കാഡമിയുടെ ഒഫീഷ്യൽ യൂട്യൂബ് ചാനലിൽ ഈ ചിത്രത്തിലെ ഒരു രംഗം അവർ അപ്ലോഡ് ചെയ്തിരിക്കുകയാണ്. ഇന്ത്യൻ സിനിമക്കും തമിഴ് സിനിമക്കും ലഭിക്കുന്ന വലിയൊരു അംഗീകാരമാണ് ഇതെന്നാണ് സിനിമാ പ്രേമികൾ അഭിപ്രായപ്പെടുന്നത്. ഒട്ടേറെ അന്താരാഷ്ട്ര ഫിലിം ഫെസ്ടിവലുകളിൽ അടക്കം അംഗീകരിക്കപ്പെട്ട ചിത്രമാണ് ജയ് ഭീം. പ്രശസ്ത മലയാളി നായികയായ രജിഷാ വിജയനും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ ഒന്ന് ചെയ്തിട്ടുണ്ട്. ഏതായാലും ഓസ്കാർ അക്കാദമി കൂടി ജയ് ഭീം എന്ന ചിത്രത്തെ അംഗീകരിച്ചു മുന്നോട്ടു വന്നതോടെ ആഗോള തലത്തിൽ ഈ ചിത്രം നേടുന്ന ശ്രദ്ധ വളരെ വലുതാണ്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.