നവാഗതനായ ലളിതാ സുഭാഷ് സുബ്രഹ്മണ്യൻ രചനയും സംവിധാനവും നിർവഹിച്ച ചാൾസ് എന്റർപ്രൈസസ് എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഒരപൂർവ നിമിഷത്തിനാണ് സാക്ഷ്യം വഹിച്ചത്. ഒട്ടേറെ ചിത്രങ്ങളിൽ ഒരുമിച്ചഭിനയിച്ചു പ്രേക്ഷകരുടെ ഇഷ്ടം നേടിയ ജഗതി ശ്രീകുമാർ- ഉർവശി ടീം ഒരിക്കൽ കൂടി ഒരുമിച്ചെത്തിയ കാഴ്ചയാണ് ഈ ഓഡിയോ ലോഞ്ച് സമ്മാനിച്ചത്. അപകടത്തിൽപ്പെട്ട് അഭിനയ ജീവിതത്തിൽ ഇടവേളയെടുക്കേണ്ടി വന്ന ജഗതി ശ്രീകുമാർ, വളരെ നാളുകൾക്ക് ശേഷമാണ് ഉർവ്വശിക്കൊപ്പം ഒരു വേദി പങ്കിട്ടത്. ഉർവ്വശി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നത് തിരുവനന്തപുരത്തെ ലുലു മാളിലായിരുന്നു. സുബ്രമണ്യൻ കെ വി യുടെ സംഗീതത്തിൽ നാചി വരികൾ എഴുതി, മോഹനൻ ചിറ്റൂർ ആലപിച്ച ഇതിലെ ആദ്യ ഗാനവും ഓഡിയോ ലോഞ്ച് ചടങ്ങിൽ വെച്ച് റിലീസ് ചെയ്തിട്ടുണ്ട്.
ജോയ് മ്യൂസിക് യൂട്യൂബ് ചാനൽ വഴിയാണ് പ്രേക്ഷകരുടെ മുന്നിലേക്ക് ഈ ഗാനം എത്തിയത്. ഉർവശിയെ കൂടാതെ കലൈയരസൻ, ബാലു വര്‍ഗീസ്, ഗുരു സോമസുന്ദരം, അഭിജ ശിവകല, സുജിത് ശങ്കർ, അൻസൽ പള്ളുരുത്തി, സുധീർ പറവൂർ, മണികണ്ഠൻ ആചാരി, മാസ്റ്റർ വസിഷ്ട്ട്, ഭാനു, മൃദുന, ഗീതി സംഗീതി,സിജി പ്രദീപ്, അജിഷ, ആനന്ദ്ബാൽ എന്നിവരും അഭിനയിച്ച ഈ ചിത്രം, ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത് ജോയ്, അച്ചു വിജയൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. അനൂപ് പൊന്നപ്പൻ പശ്‌ചാത്തല സംഗീതമൊരുക്കിയ ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് സ്വരൂപ് ഫിലിപ്പും എഡിറ്റ് ചെയ്തത് അച്ചു വിജയനുമാണ്. നർമ്മ മുഹൂർത്തങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു ഫാമിലി ഡ്രാമയാണ് ഈ ചിത്രമെന്നാണ് സൂചന.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.