[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

നിഗൂഢമായ ഒരു യാത്ര; ശ്രദ്ധ നേടി നിഗൂഡം കാരക്ടർ പോസ്റ്ററുകൾ.

പ്രശസ്ത നടൻ അനൂപ് മേനോൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് നിഗൂഡം. അനൂപ് മേനോനോടൊപ്പം ഇന്ദ്രൻസും പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ തിരുവനന്തപുരത്താണ് നടന്നു കൊണ്ടിരിക്കുന്നത്. നവാഗതരായ അജേഷ് ആന്റണി, അനീഷ് ബി ജെ, ബെപ്സൺ നോർബെൽ എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. എ ടെയ്ൽ ഓഫ് മിസ്റ്റീരിയസ് ജേർണി എന്നാണ് ഈ ചിത്രത്തിന്റെ ടൈറ്റിൽ ടാഗ് ലൈൻ. നിഗൂഢമായ ഒരു യാത്രയുടെ കഥ പറയുന്ന ഈ ചിത്രം, ഒരു പ്രത്യേക ലക്ഷ്യത്തോടെ, പ്രശസ്ത ചിത്രകാരനായ ശങ്കർ എന്ന കഥാപാത്രം നടത്തുന്ന ഒരു യാത്രയാണ് നമ്മുടെ മുന്നിലെത്തിക്കാൻ പോകുന്നത്. ആ യാത്രയിലൂടെ ഈ കഥാപാത്രം കണ്ടെത്തുന്ന ചില നിഗൂഢമായ കാര്യങ്ങളാണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുക. ഇപ്പോഴിതാ ഈ ചിത്രത്തിൽ നിർണ്ണായക കഥാപാത്രങ്ങളായി എത്തുന്നവരുടെ കാരക്ടർ പോസ്റ്ററുകൾ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ.

ഇന്ദ്രൻസ്, അനൂപ് മേനോൻ, സെന്തിൽ കൃഷ്ണ എന്നിവരുടെ വ്യത്യസ്തമായ ക്യാരക്ടർ പോസ്റ്ററുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ജി & ജി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ അജേഷ് എസ്.കെ. നിർമ്മിക്കുന്ന ചിത്രത്തില്‍ മുകളിൽ പറഞ്ഞവരെ കൂടാതെ, റോസിൻ ജോളി, ഗൗതമി നായർ, ശിവകാമി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. പ്രദീപ് നായർ കാമറ ചലിപ്പിച്ച ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് റോണി റാഫേൽ ആണ്. സുബിൻ സോമൻ ആണ് ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുക. ഏതായാലും ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്ന ഈ കാരക്ടർ പോസ്റ്ററുകൾ മികച്ച ശ്രദ്ധയാണ് നേടുന്നത്.

webdesk

Recent Posts

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 week ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

2 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

4 weeks ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

4 weeks ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

1 month ago

ആർ. മാധവൻ ചിത്രം ‘ജി ഡി എൻ ‘ ഇന്ന് മുതൽ തിയേറ്ററുകളിൽ

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…

1 month ago

This website uses cookies.