മലയാളത്തിന്റെ മഹാ സംവിധായകൻ ഐ വി ശശി നമ്മെ വിട്ടു പിരിഞ്ഞിട്ടു ഇപ്പോൾ ഏതാനും ദിവസങ്ങൾ ആയി. നൂറ്റി അൻപതിലേറെ ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള അദ്ദേഹം മരണത്തിനു മുൻപ് തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ ഒരു ചിത്രത്തിന്റെ പണിപ്പുരയിൽ ആയിരുന്നു. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ചിത്രമായി വരാൻ പ്രാപ്തിയുണ്ടായിരുന്ന ഒരു ചിത്രമായിരുന്നു അദ്ദേഹത്തിന്റെ മനസ്സിൽ. കുവൈറ്റ് യുദ്ധം പശ്ചാത്തലമാക്കി ഒരുക്കാൻ പ്ലാൻ ചെയ്ത ആ ചിത്രം ഐ വി ശശിയും, ഏരീസ് ഗ്രൂപ്പിന്റെ ഉടമസ്ഥനും നിർമ്മാതാവും സംവിധായകനുമായ സോഹൻ റോയിയും ചേർന്നാണ് സംവിധാനം ചെയ്യാനിരുന്നത്. എന്നാൽ ഐ വി ശശിയുടെ പെട്ടെന്നുള്ള വിയോഗത്തോടെ അടുത്ത വർഷം ഷൂട്ടിംഗ് ആരംഭിക്കാൻ ഇരുന്ന ഈ ചിത്രം ഇനി നടക്കുമോ എന്ന ആശങ്കയിൽ ആയിരുന്നു സിനിമ പ്രേമികൾ. എന്നാൽ സോഹൻ റോയ്, അടുത്തിടെ നടന്ന ഒരു മാധ്യമ അഭിമുഖത്തിൽ ഈ ചിത്രം എന്തായാലും നടക്കും എന്നും ശശിയേട്ടന്റെ സ്വപ്നം പോലെ തന്നെ ഈ ചിത്രം പുറത്തു വരും എന്നും ഉറപ്പു പറഞ്ഞു കഴിഞ്ഞു.
ഐ വി ശശിയുടെ പേരിൽ തന്നെ ആയിരിക്കും ചിത്രം പുറത്തു എത്തുക എന്നും അദ്ദേഹം പറഞ്ഞു. ബെർണിങ് വെൽസ് എന്ന് പേരിട്ടിട്ടുള്ള ഈ ചിത്രം 2020 ഇൽ നൂറു ഭാഷകളിൽ ഏകദേശം പതിനേഴായിരം സ്‌ക്രീനുകളിൽ പ്രദർശനത്തിനെത്തിക്കാൻ ആണ് പ്ലാൻ എന്നും അടുത്ത വർഷം മധ്യത്തോടെ ഈ ചിത്രം ഷൂട്ടിങ് ആരംഭിക്കാൻ ആണ് പ്ലാൻ എന്നും അദ്ദേഹം അറിയിച്ചു. പ്രൊജക്റ്റ് ഇന്ഡിവുഡിന്റെ ഭാഗമായതിനാൽ ഇപ്പോൾ തന്നെ ലോകം മുഴുവൻ ബ്രാൻഡിംഗ് സ്റ്റാർട്ട് ചെയ്ത പ്രൊജക്റ്റ് ആണ് ഇതെന്നും അത് കൊണ്ട് തന്നെ ഇനി ഇതിൽ നിന്നു പിന്മാറാൻ കഴിയില്ല എന്നും അദ്ദേഹം അഭിമുഖത്തിൽ വെളിപ്പെടുത്തി . 8 കെയിൽ ഷൂട്ട് ചെയ്യുന്ന ഈ ചിത്രം റിലീസ് ചെയ്യാൻ ആയിട്ടു ആയിരകണക്കിന് 8 കെ സ്‌ക്രീനിനുകളും മൂന്നു വർഷത്തിനകം നിർമ്മിക്കും എന്നും സോഹൻ റോയ് പറയുന്നു.
ഹോളിവുഡ് സിനിമകളെ വെല്ലുന്ന സാങ്കേതിക തികവോടെയാണ് ഈ ചിത്രം ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്നും 25 മില്യൺ ഡോളേഴ്‌സ് ആയിരിക്കും ഈ വാർ മൂവിയുടെ നിർമ്മാണ ചെലവ് എന്നുമുള്ള വിവരങ്ങളും സോഹൻ റോയ് പങ്കു വെച്ചു. അതോടൊപ്പം തന്നെ 250 മില്ല്യൺ ഡോളറിന്റെ ടോട്ടൽ ബിസിനസ് ആണ് ഈ ചിത്രം കൊണ്ട് ഉദ്ദേശിക്കുന്നത് എന്നും സോഹൻ റോയ് പറഞ്ഞു. ഇന്ത്യൻ സിനിമയെ തന്നെ ലോകത്തെ ഏറ്റവും വലിയ ഫിലിം ഇൻഡസ്ട്രി ആക്കി മാറ്റുകയും കൂടിയാണ് ഈ പ്രോജക്ടിന്റെ ലക്‌ഷ്യം. പ്രൊജക്റ്റ് ഇന്ഡിവുഡ് ലക്ഷ്യമാക്കുന്നത് തന്നെ അഞ്ചു വർഷത്തിനുള്ളിൽ ഇന്ത്യൻ സിനിമയെ ആ ലെവലിൽ എത്തിക്കുക എന്നതാണ്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.