[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പ്രേക്ഷക മനസ്സുകളെ വേട്ടയാടി കൊണ്ട് മാത്യു മാഞ്ഞൂരാൻ; മോഹൻലാലിൻറെ വിസ്മയ പ്രകടനം കേരളം കീഴടക്കുന്നു..!

കേരളമെങ്ങും ഇപ്പോൾ ചർച്ചാ വിഷയം മലയാളത്തിന്റെ മഹാ നടൻ മോഹൻലാലിൻറെ മാത്യു മാഞ്ഞൂരാൻ എന്ന കഥാപാത്രമായുള്ള പകർന്നാട്ടം ആണ്. സോഷ്യൽ മീഡിയയിലും പ്രേക്ഷകരുടെ പ്രധാന ചർച്ച ഇത് തന്നെ. ബി ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവഹിച്ച വില്ലൻ എന്ന ഇമോഷണൽ ത്രില്ലർ അക്ഷരാർഥത്തിൽ പ്രേക്ഷകരെ വൈകാരികമായി സ്വാധീനിക്കുന്ന കാഴ്ച്ചയാണ് കാണാൻ കഴിയുന്നത് എന്ന് പറയേണ്ടി വരും. അവിശ്വസനീയമായ തരത്തിൽ പൂർണ്ണതയേറിയ പ്രകടനമാണ് മോഹൻലാൽ ഈ ചിത്രത്തിൽ മാത്യു മാഞ്ഞൂരാൻ എന്ന കഥാപാത്രം ആയി കാഴ്ച വെച്ചിരിക്കുന്നത്.

ഒരു പക്ഷെ ഏറ്റവും ഭംഗിയായ രീതിയിൽ അനായാസം ആയും തീവ്രമായും അണ്ടർ ആക്റ്റിംഗിന്റെ കൊടുമുടിയിൽ എത്തി നിൽക്കുന്ന പ്രകടനം എന്ന് വിളിക്കാം മാത്യു മാഞ്ഞൂരാൻ ആയുള്ള മോഹൻലാൽ എന്ന നടന്റെ പരകായ പ്രവേശത്തെ.

ചിത്രം കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകന്റെ മനസ്സിനേയും മാത്യു മാഞ്ഞൂരാൻ എന്ന കഥാപാത്രം വേട്ടയാടുകയാണ്. എല്ലാം നഷ്ടപെട്ട മാത്യു മാഞ്ഞൂരാന്റെ മനസ്സിന്റെ പിടച്ചിലും നിസംഗതയും മനസ്സ് തകരുമ്പോഴും കണ്ണുനീർ പൊഴിച്ച് കൊണ്ട് ചുണ്ടിൽ വേദന നിറഞ്ഞ ചിരിയുമായി നിൽക്കുന്ന മാഞ്ഞൂരാന്റെ മുഖവും പ്രേക്ഷക മനസ്സിൽ നിന്ന് മാഞ്ഞു പോകുന്നില്ല. മൗനം പോലും മനസ്സുമായി സംവദിക്കുന്ന രീതിയിലുള്ള ഭാവ പ്രപഞ്ചമാണ് മോഹൻലാൽ സൃഷ്ടിച്ചത്.

അദ്ദേഹത്തിന്റെ കണ്ണുകളിലെ ആ തീവ്രതയും വേദനയുടെ ആഴവും രോഷവും നിസ്സഹായതയുമെല്ലാം പ്രേക്ഷകരുടെ മനസ്സിന്റെ അക്ഷരാർഥത്തിൽ കീഴടക്കുകയിരുന്നു. കഴിഞ്ഞ ഒരു അഞ്ചു വർഷത്തിനിടെ മോഹൻലാലിൽ നിന്ന് ലഭിച്ച ഏറ്റവും മികച്ച പ്രകടനം ആയി ഇതിനെ വിലയിരുത്തുന്ന നിരൂപകർ അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പത്തു പ്രകടനങ്ങളിൽ ഒന്നായി മാത്യു മാഞ്ഞൂരാൻ ഭാവിയിൽ വിലയിരുത്തപ്പെടും എന്നും പറയുന്നു. വിമർശകർ പോലും മോഹൻലാലിൻറെ അമ്പരിപ്പിക്കുന്ന പ്രകടനത്തിൽ വീണു പോയിരിക്കുകയാണ് എന്ന് പറയാം.

മോഹൻലാലിൻറെ വിസ്മയ പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ് എന്നറിഞ്ഞതോടെ കുടുംബ പ്രേക്ഷകർ തീയേറ്ററിലേക്കു ഒഴുകുകയാണ്. ആദ്യ ദിന കളക്ഷൻ റെക്കോർഡ് മലയാളത്തിൽ സൃഷ്‌ടിച്ച്
ഇന്നും കേരളമെങ്ങും വമ്പൻ ബുക്കിംഗ് സ്റ്റാറ്റസ് ആണ് ചിത്രത്തിന് ലഭിക്കുന്നത്. സിംഗിൾ സ്‌ക്രീനുകളും മൾട്ടിപ്ളെക്സുകളും നിറഞ്ഞു കവിയുകയാണ്. ഏതായാലും ഈ വില്ലൻ , മോഹൻലാലിൻറെ വിസ്മയ പ്രകടനത്തിന്റെ തേരിലേറി മഹാ വിജയത്തിലേക്ക് കുതിക്കുകയാണ്. ചിത്രം കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും പറയുന്നു നഷ്ട്ടപെടുത്തരുത് ഈ മഹാ നടനം എന്ന്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

5 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

5 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.